നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • യൂത്ത് കോണ്‍ഗ്രസുകാര്‍ അടിയും കൊണ്ടു; പിഴയും അടിച്ചു; ലാത്തിച്ചാര്‍ജില്‍ പൊലീസിന്റെ ലാത്തി പൊട്ടിയതിന് പിഴ 22,000 രൂപ

  യൂത്ത് കോണ്‍ഗ്രസുകാര്‍ അടിയും കൊണ്ടു; പിഴയും അടിച്ചു; ലാത്തിച്ചാര്‍ജില്‍ പൊലീസിന്റെ ലാത്തി പൊട്ടിയതിന് പിഴ 22,000 രൂപ

  തല്ലുകൊണ്ട യൂത്ത് കോണ്‍ഗ്രസുകാര്‍ ലാത്തിപൊട്ടിയതിന്റെ പേരില്‍ 22,000 രൂപയാണ് പിഴ അടച്ചത്

  News18 Malayalam

  News18 Malayalam

  • Share this:
   കുന്നംകുളം: ലാത്തിച്ചാര്‍ജില്‍ പൊലീസിന്റെ ലാത്തി പൊട്ടിയതിനെ തുടര്‍ന്ന് കേസില്‍ കുരുങ്ങിയ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ജാമ്യത്തിലിറങ്ങാന്‍ കേടായ ലാത്തിക്ക് പിഴ അടച്ചു. തല്ലുകൊണ്ട യൂത്ത് കോണ്‍ഗ്രസുകാര്‍ ലാത്തിപൊട്ടിയതിന്റെ പേരില്‍ 22,000 രൂപയാണ് പിഴ അടച്ചത്.

   2020 ജൂലൈ 14നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് തൃശൂരില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ പൊലീസുമായി ഉന്തും തള്ളിലേക്കും തുടര്‍ന്ന് ലാത്തിച്ചാര്‍ജില്‍ എത്തുകയുമായിരുന്നു.

   Also Read-രഖിലിന്റെ പക്കലുണ്ടായിരുന്നത് മാരക പ്രഹര ശേഷിയുള്ള തോക്ക്; കോതമംഗലം പോലീസ് കണ്ണൂരിൽ

   സംഭവത്തില്‍ കുന്നംകുളം പൊലീസ് കേസ് എടുത്തിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ കെ ഫറൂഖ് അടക്കം 22 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാമ്യത്തിനായി 1000 രൂപ വീതം പിഴയടച്ചത്.

   Also Read-മാനസയുടെ കോളേജിനടുത്ത് വാടകയ്ക്ക് മുറിയെടുത്തു; കൊലപാതകം ഒരു മാസത്തോളം നീണ്ട നിരീക്ഷണത്തിന് ശേഷം

   കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു, ഗതാഗതം തടസ്സപ്പെടുത്തി, പൊലീസിന്റെ ഫൈബര്‍ ലാത്തി നശിപ്പിച്ചു എന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് നഷ്ടപരിഹാരമായി 1500 രൂപ കെട്ടിവെക്കാന്‍ സെക്ഷന്‍സ് കോടതി ഉത്തരിവിട്ടിരുന്നു.

   Also Read-തലശ്ശേരിയിൽ കഞ്ചാവ് വേട്ട; 12.5 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

   എന്നാല്‍ ഈ വിധിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. പിഴയില്‍ ഇളവ് അനുവദിച്ചുകൊണ്ട് കോടതി ഉത്തരവ് ഇറക്കിയിരുന്നു. തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 22,000 രൂപ പിഴ അടച്ചത്.
   Published by:Jayesh Krishnan
   First published:
   )}