ഇന്റർഫേസ് /വാർത്ത /Kerala / യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: അന്വേഷണത്തിന് പ്രത്യേകസംഘം

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: അന്വേഷണത്തിന് പ്രത്യേകസംഘം

കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും

കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും

കഴിഞ്ഞ ദിവസം രാത്രിയോടെയാണ്  യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃ​പേ​ഷ്, ശ​ര​ത് ലാ​ൽ എ​ന്നി​വ​ർ കൊല്ലപ്പെട്ടത്.

 • News18 India
 • 1-MIN READ
 • Last Updated :
 • Share this:

  തിരുവനന്തപുരം : പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘം.  ഡിവൈഎസ്പി റാങ്കിലുള്ള പ്രത്യേക ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുമെന്ന് ജില്ലാ പൊലീസ് മേധാവിയാണ് അറിയിച്ചത്.

  കഴിഞ്ഞ ദിവസം രാത്രിയോടെയാണ്  കാസർകോഡ് കല്യോട്ട് സ്വദേശികളായ കൃ​പേ​ഷ്, ശ​ര​ത് ലാ​ൽ എ​ന്നി​വ​ർ കൊല്ലപ്പെട്ടത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ കാറിൽ എത്തിയ സംഘം തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. കൃപേഷ് സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ശരത് ലാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലയ്ക്ക് പിന്നിൽ സിപിഎം ആണെന്നാണ് കോൺഗ്രസ്സ് ആരോപിക്കുന്നത്. എന്നാൽ കൊലപാതകത്തിൽ പങ്കില്ലന്ന് സിപിഎം ജില്ലാ നേതൃത്വംഅറിയിച്ചിട്ടുണ്ട്. കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആഹ്വാനം ഇന്ന് സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കുകയാണ്.

  Also Read-യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊല: സംസ്ഥാന ഹർത്താൽ; പരീക്ഷകൾ മാറ്റിവെച്ചു

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  അതേസമയം കൊലപാതകങ്ങളുടെ ഹർത്താലിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊലീസ് കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

  First published:

  Tags: Harthal, Kasarkode Murder, Kerala harthal, Krupesh kasarkode, Periya Youth Congress Murder, Rahul Gandhi condolences, Sharath Lal, Youth Congress Harthal, Youth Congress Murder, കാസർകോഡ് ഇരട്ടക്കൊലപാതകം, കൃപേഷ്, പെരിയ യൂത്ത് കോൺഗ്രസ് കൊലപാതകം, യൂത്ത് കോൺഗ്രസ് ഹർത്താൽ, രാഹുൽ ഗാന്ധി യൂത്ത് കോൺഗ്രസ് കൊലപാതകം, ശരത് ലാൽ