• HOME
  • »
  • NEWS
  • »
  • kerala
  • »
  • എക്സൈസ് കസ്റ്റഡിയിൽ യുവാവിന്‍റെ മരണം; ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തി

എക്സൈസ് കസ്റ്റഡിയിൽ യുവാവിന്‍റെ മരണം; ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തി

എക്സൈസ് അഡീഷണൽ കമ്മീഷണർ ആണ് അന്വേഷണം നടത്തിയത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തൃശൂർ: എക്സൈസ് കസ്റ്റഡിയിൽ യുവാവ് മർദ്ദനമേറ്റു മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. എക്സൈസ് ഉദ്യോഗസ്ഥർ രഞ്ജിത്തിനെ മർദിച്ചതായി വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി.

    എക്സൈസ് അഡീഷണൽ കമ്മീഷണർ ആണ് അന്വേഷണം നടത്തിയത്. രണ്ട് മണിക്കൂർ നേരം ജീപ്പിൽ വെച്ചായിരുന്നു മർദ്ദനം. ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ശുപാർശ ചെയ്തു കൊണ്ടുള്ള റിപ്പോർട്ട് രണ്ട് ദിവസത്തിനകം സമർപ്പിക്കും.

    അതേസമയം, രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്ത എക്സൈസ് ഉദ്യോഗസ്ഥരിൽ നിന്ന് അഡീഷണൽ കമ്മീഷണർ മൊഴിയെടുത്തു. എക്സൈസ് ഉദ്യോഗസ്ഥർ പ്രതിയെ മർദ്ദിച്ച കാര്യം സമ്മതിച്ചതായാണ് സൂചന.

    First published: