• HOME
  • »
  • NEWS
  • »
  • kerala
  • »
  • Death | ഇടുക്കിയിൽ യുവാവ് വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു; അപകടം കാൽ കഴുകുന്നതിനിടെ

Death | ഇടുക്കിയിൽ യുവാവ് വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു; അപകടം കാൽ കഴുകുന്നതിനിടെ

കാലിന് സ്വാധീനക്കുറവുള്ള വ്യക്തിയാണ് ജോഷി

  • Share this:
    ഇടുക്കി (Idukki) മാങ്കുളം പെരുമൻകുത്ത് വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു(Death). കാലടി കാഞ്ഞൂർ സ്വദേശിയായ ജോഷിയാണ് മരിച്ചത്. വെള്ളച്ചാട്ടത്തിൽ കാൽ കഴുകുന്നതിനിടെയായിരുന്നു അപകടം. കാലിന് സ്വാധീനക്കുറവുള്ള വ്യക്തിയാണ് ജോഷി. ഒമ്പത് പേരടങ്ങുന്ന സംഘമാണ് വിനോദ സഞ്ചാരത്തിനായി പെരുമൻകുത്തിലെത്തിയത്. മൃതദേഹം കൊക്കയിൽ നിന്നും മുകളിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.

    Child Death | കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി; ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

    കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി പതിമൂന്ന് വയസുകാരന്‍ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് വലിയമല കുറങ്ങണംകോട് സിന്ധുവിന്റെ മകന്‍ സൂരജാണ് മരിച്ചത്. മാണിക്യപുരം സെന്റ് തെരേസാസ് യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.

    വൈകുന്നേരം 3 മണിയോടെ ആയിരുന്നു സംഭവം. വീടിനോട് ചേര്‍ന്നുള്ള പുരയിടത്തിലെ മാവിന്റെ കൊമ്പില്‍ കയര്‍ കെട്ടി കളിക്കുകയായിരുന്നു സൂരജ്. അപകടമുണ്ടായ ഉടനെ കുട്ടിയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    Also read- Suicide | നവവധു ആത്മഹത്യ ചെയ്ത നിലയിൽ; ജീവിക്കാൻ മനസമാധാനമില്ലെന്നും ഭർത്താവ് പാവമാണെന്നും ആത്മഹത്യാകുറിപ്പ്

    സൂരജിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുത്തശ്ശി പുഷ്പയ്ക്കും ഗുരുതരമായി പരിക്കേറ്റു. അറുപത് വയസ്സുള്ള പുഷ്പ മാവിന് തൊട്ടടുത്തുള്ള കുഴിയില്‍ വീഴുകയായിരുന്നു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    സ്കൂളിൽ പഠിക്കുമ്പോൾ ശിക്ഷിച്ച അധ്യാപകനെ വർഷങ്ങൾക്ക് ശേഷം സോഡാകുപ്പികൊണ്ട് തലയ്ക്കടിച്ചു; യുവാവ് അറസ്റ്റിൽ


    പാലക്കാട്: സ്കൂളിൽ പഠിക്കുന്ന കാലത്ത് ശിക്ഷിച്ച അധ്യാപകനെ വർഷങ്ങൾക്ക് ശേഷം സോഡാകുപ്പികൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് മണ്ണാർക്കാട് അലനല്ലൂരിലാണ് സംഭവം. സംഭവത്തില്‍ പ്രതിയായ കൂമന്‍ചിറ നിസാറിനെ നാട്ടുകല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പഠിയ്ക്കുന്ന കാലത്ത് അധ്യാപകന്‍ ശിക്ഷിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പരിക്കേറ്റ അധ്യാപകന്‍ ചികിത്സയിലാണ്. അലനല്ലൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ കെ എ അബ്ദുള്‍ മനാഫിനാണ് മര്‍ദനമേറ്റത്.

     Also Read- മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ പരാതിയുമായി ഓസ്ട്രേലിയയിൽ നിന്നുള്ള മലയാളി യുവതിയും

    കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ അബ്ദുൾ മനാഫ് അലനല്ലൂര്‍ ചന്തപ്പടിയില്‍ നില്‍ക്കുമ്പോള്‍ അവിടേക്ക് എത്തിയ നിസാർ സോഡാകുപ്പികൊണ്ട് തലയ്ക്കടിയ്ക്കുകയായിരുന്നു. തലയ്ക്കടിയേറ്റ് മനാഫ് നിലത്തുവീണു. കണ്ടുനിന്നവര്‍ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഒരു പ്രകോപനവുമില്ലാതെയാണ് തന്നെ മര്‍ദിച്ചതെന്ന് മനാഫ് പറഞ്ഞു. നിസാറിനെതിരെ വധശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. ഹൈസ്‌കൂള്‍ കാലത്ത് അധ്യാപകന്‍ ശിക്ഷിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു.
    Published by:Naveen
    First published: