നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Snake bite | വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങുന്നതിനിടെ അണലിയുടെ കടിയേറ്റു; യുവാവിന് ദാരുണാന്ത്യം

    Snake bite | വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങുന്നതിനിടെ അണലിയുടെ കടിയേറ്റു; യുവാവിന് ദാരുണാന്ത്യം

    ഒരു ശബ്ദം കേട്ടതിനെ തുടര്‍ന്ന് എന്തെന്നറിയാന്‍ വീടിനുള്ളില്‍നിന്ന് പുറത്തേക്കിറങ്ങുകയായിരുന്നു

    • Share this:
      തിരുവനന്തപുരം : വീട്ടില്‍നിന്നു പുറത്തേക്കിറങ്ങുന്നതിനിടെ അണലിയുടെ കടിയേറ്റ്  യുവാവ് മരിച്ചു. നഗരൂര്‍ കൊടുവഴന്നൂര്‍ ഗണപതിയാംകോണം ഹാഷിം മന്‍സിലില്‍ ഹാഷിമിന്റെയും ജാഫിറാ ബീവിയുടെയും മകന്‍ ഷെഫീഖ്(26) ആണ് മരിച്ചത്.

      ഞായറാഴ്ച രാത്രിയാണ് സംഭവം. പുറത്തുപോയി മടങ്ങിവന്ന ഷെഫീഖ് വീട്ടുമുറ്റത്തുനിന്ന് ചെരിപ്പ് മാറ്റിയിട്ട് അകത്തുകയറുന്നതിനിടെ ഒരു ശബ്ദം കേട്ടതിനെ തുടര്‍ന്ന് എന്തെന്നറിയാന്‍ വീടിനുള്ളില്‍നിന്ന് പുറത്തേക്കിറങ്ങുകയായിരുന്നു. അതിനിടയില്‍ വീടിന്റെ പടിയില്‍ കിടന്ന അണലിയെ ചവിട്ടുകയും തത്ക്ഷണം കടിയേല്‍ക്കുകയുമായിരുന്നു.

      പ്രഥമശുശ്രൂഷ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ 1.15ഓടെ മരിച്ചു. സ്വകാര്യ പാല്‍ കമ്പനിയില്‍ ഡ്രൈവറാണ് മരിച്ച ഷെഫീഖ്.

      നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച വൈകീട്ട് മൃതദേഹം നഗരൂര്‍ മുസ്ലിം ജമാ അത്ത് പള്ളിയില്‍ സംസ്‌കരിച്ചു. സഹോദരന്‍: ഫൈസല്‍

      തെരുവ് നായയെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്; കണ്ടുനിന്ന പശു യുവാവിനെ കുത്തിമറിച്ചിട്ട് നായയെ രക്ഷിച്ചു; വൈറൽ

      ന്യൂഡൽഹി: തെരുവ് നായയെ (Stray Dog) ക്രൂരമായി ഉപദ്രവിച്ച ആളെ കുത്തിമറിച്ചിട്ട് നായയെ രക്ഷിച്ച് പശു (Cow). ഒഡിഷ ഫോറസ്റ്റ് ഓഫീസറായ സുഷാന്ത നന്ദ (Susanta Nanda) ഐഎഫ്എസ് ആണ് കൗതുകം നിറയുന്ന വിഡിയോ ട്വിറ്ററിൽ പങ്കിട്ടത്. തെരുവ് നായയെ ചെവിയിൽ തൂക്കിയെടുത്ത് ക്രൂരമായി ഉപദ്രവിക്കുകയാണ് യുവാവ് ചെയ്തത്.

      Also Read- Business Idea | വീടിന്റെ പൂന്തോട്ടത്തിൽ മനോഹരമായ ഹോളിഡേ കോട്ടേജ്; ദമ്പതികൾ പ്രതിമാസം സമ്പാദിക്കുന്നത് രണ്ടര ലക്ഷം രൂപ

      ചെക്ക് ഷർട്ടും ട്രൗസറും ധരിച്ച യുവാവാണ് ക്രൂരത കാട്ടിയത്. വേദന കൊണ്ട് നായ നിലവിളിച്ചിട്ടും യുവാവ് ക്രൂരത തുടർന്നു. കുറച്ച് നേരം ഇതു കണ്ട് നിന്ന് പശു ഓടിയെത്തി ഇയാളെ കൊമ്പിൽ കോർത്ത് തൂക്കിയെറിഞ്ഞു. എന്നിട്ടും കലി അടങ്ങാതെ നിലത്തിട്ട് കുത്തുകയും ചവിട്ടുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. മൃഗങ്ങൾ തമ്മിലുള്ള ഈ പരസ്പര സ്നേഹം ഒട്ടേറെ പേരാണ് പങ്കിടുന്നത്. വിഡിയോ കാണാം.

      Also Read- Syrian Refugees | വാഴപ്പഴം കഴിക്കുന്ന ചിത്രം പങ്കുവെച്ച സിറിയൻ അഭയാർത്ഥികളെ തുർക്കി നാടുകടത്തും

      ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 2.19 ലക്ഷം പേരാണ് കണ്ടത്. 4110 പേർ റീട്വീറ്റും ചെയ്തു. ക്രൂരത കാട്ടിയ യുവാവിനെ മാത്രമല്ല, നായയെ രക്ഷിക്കാൻ ശ്രമിക്കാതെ ഇത് വീഡിയോയിൽ പകർത്തിയ ആളെയും സോഷ്യൽ മീഡിയ രൂക്ഷമായി വിമർശിക്കുന്നു.

      Also Read- Rare Illness | ദിവസവും മുപ്പതിലേറെ തവണ ഛർദ്ദിക്കും; അപൂർവ്വരോഗവുമായി യുവതി
      Published by:Karthika M
      First published:
      )}