എടത്വാ: വെള്ളപ്പൊക്ക ദുരിതാശ്വസ ക്യാമ്പിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തകഴി പഞ്ചായത്ത് എട്ടാം വാർഡിൽ ചെക്കിടിക്കാട് പടിഞ്ഞാറ് വഴപ്പറമ്പിൽ കുഞ്ഞുമോൻ ചാക്കോ (47) ആണ് മരിച്ചത്.
ആഹാരം പാകം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
You may also like:അമേരിക്കയിലെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയ്ക്ക് ഇന്ത്യയുമായുള്ള ബന്ധം എങ്ങനെ [NEWS]കമല ഹാരിസിന് കരുത്തായത് പുരോഗമന വാദിയായ മുത്തച്ഛൻ [NEWS] സ്വർണ്ണവില താഴേക്ക്; പവന് 1600 രൂപ കുറഞ്ഞു [NEWS]
ഉച്ചയ്ക്ക് ചെക്കിടിക്കാട് ചെത്തിക്കളത്തിൽ പാലത്തിൽ നടക്കുന്ന ക്യാമ്പിൽ ആഹാരം പാകം ചെയ്യുമ്പോഴാണ് സംഭവം. കുഞ്ഞുമോനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം എടത്വാ സ്വകാര്യ മോർച്ചറിയിൽ. സംസ്കാരം പിന്നീട്.
ഭാര്യ: ഷീജ (പുന്നപ്ര). മക്കൾ: എലിസബത്ത്, ഫ്രാൻസിസ്, ജോസഫ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Flood relief, Flood relief aid, Varappuzha flood relief