നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കാർ തട്ടി സ്കൂട്ടർ മറിഞ്ഞു; പിന്നാലെ പാൽവണ്ടി തലയിലൂടെ കയറി; ചേർത്തലയിൽ യുവാവിന് ദാരുണാന്ത്യം

  കാർ തട്ടി സ്കൂട്ടർ മറിഞ്ഞു; പിന്നാലെ പാൽവണ്ടി തലയിലൂടെ കയറി; ചേർത്തലയിൽ യുവാവിന് ദാരുണാന്ത്യം

  തട്ടിയിട്ട കാർ നിർത്താതെ പോയെന്നും നാട്ടുകാർ പറയുന്നു. സംഭവസ്ഥലത്ത് വെച്ചു തന്നെ യുവാവ് മരണപ്പെട്ടു.

  തൗഫീക് സഞ്ചരിച്ച സ്കൂട്ടർ

  തൗഫീക് സഞ്ചരിച്ച സ്കൂട്ടർ

  • Share this:
   ആലപ്പുഴ: ചേർത്തലയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ചേർത്തല പുത്തനങ്ങാടി സ്വദേശി തൗഫിക് (25) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. ചേർത്തല എക്സ്റേ ബൈപ്പാസിന് തെക്ക് വശത്താണ് അപകടം നടന്നത്.

   തൗഫീക് സഞ്ചരിച്ച ഹോണ്ട ഡിയോ സ്കൂട്ടറാണ് അപകടത്തിൽപെട്ടത്. രാവിലെ വീട്ടിൽ നിന്ന് ചേർത്തലയിലെ കടയിലേയ്ക്ക് പുറപ്പെട്ടതായിരുന്നു യുവാവ്. വഴിയിൽ തൗഫീഖിന്റെ സ്കൂട്ടറിൽ കാർ തട്ടി റോഡിൽ വീഴുകയായിരുന്നു. പിന്നാലെ വന്ന പാൽ വണ്ടി തൗഫിക്കിന്റെ തലയിലൂടെ കയറിയിറങ്ങിയെന്ന് ദൃക്സാക്ഷികൾ പറയുന്നു.

   തട്ടിയിട്ട കാർ നിർത്താതെ പോയെന്നും നാട്ടുകാർ പറയുന്നു. സംഭവസ്ഥലത്ത് വെച്ചു തന്നെ യുവാവ് മരണപ്പെട്ടു. ചേർത്തല മാംഗോ ജെൻസ് വെയർ ജീവനക്കാരനാണ് തൗഫീക്. മൃതദേഹം ചേർത്തല താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുയാണ്.

   'കാമുകൻ കൊല്ലാൻ ശ്രമിച്ചു, ഞരമ്പ് ബലം പ്രയോഗിച്ച് മുറിച്ചു'; മറയൂരില്‍ കാമുകനൊപ്പം കൊക്കയില്‍ ചാടിയ യുവതിയുടെ മൊഴി

   മറയൂർ കാന്തല്ലൂരിൽ കാമുകനൊപ്പം കൊക്കയില്‍ ചാടിയ നിഖില പൊലീസിന് നൽകിയ മൊഴി പുറത്ത്. ആത്മഹത്യ ചെയ്യാൻ തനിക്ക് താൽപര്യമുണ്ടായിരുന്നില്ലെന്നും കാമുകന്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് നിഖിലയുടെ മൊഴി.

   Also Read-മൊബൈലിൽ ഗെയിം കളിച്ചത് ശകാരിച്ച അച്ഛനെ പതിനേഴുകാരൻ കഴുത്തു ഞെരിച്ചു കൊന്നു

   വ്യാഴം ഉച്ചയോടെയാണ് പെരുമ്പാവൂർ മാറാമ്പള്ളി നാട്ടുകല്ലുങ്കൽ വീട്ടിൽ അലിയുടെ മകൻ നാദിർഷായെ (30) ഞരമ്പ് മുറിച്ച ശേഷം കൊക്കയിൽ വീണു മരിച്ച നിലയിലും മറയൂർ പത്തടിപ്പാലം സ്വദേശിയായ അധ്യാപികയെ ഇരുകൈകളും മുറിഞ്ഞു രക്തം വാർന്ന നിലയിലും കണ്ടെത്തിയത്. എന്നാൽ തനിക്കു മരിക്കാൻ താൽപര്യം ഇല്ലായിരുന്നെന്നും യുവാവ് ബലമായി തന്റെ ഇരുകൈകളിലെയും ഞരമ്പ് മുറിക്കുകയായിരുന്നെന്നും പൊലീസിനോടും ബന്ധുക്കളോടും യുവതി വെളിപ്പെടുത്തി.

   നാദിർഷയും മറയൂർ ജയ്മാതാ സ്കൂളിലെ അധ്യാപികയായ നിഖിലയും ഏറെ നാളായി പ്രണയത്തിലായിരുന്നു.  വ്യാഴാഴ്ച രാവിലെ പെരുമ്പാവൂരിൽ നിന്നു മറയൂരിലെത്തിയ നാദിർഷാ ഫോണിൽ യുവതിയുമായി ബന്ധപ്പെടുകയും പ്രധാനപ്പെട്ട കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒപ്പം കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു. ഇരുവരുമൊന്നിച്ച് ഇരച്ചിൽ പാറയിലും മറ്റും പോയ ശേഷം ഒരുമിച്ചു മരിക്കാൻ ഇയാൾ നിർബന്ധിച്ചു.

   ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് പറഞ്ഞ് മൊബൈലിൽ വിഡിയോ ചിത്രീകരിച്ച ശേഷം ആഭരണങ്ങളും മൊബൈലും വാഹനത്തിനുള്ളിൽ വയ്ക്കാൻ നിർബന്ധിച്ചെങ്കിലും യുവതി ഫോൺ കയ്യിൽ കരുതി. പെരുമാറ്റത്തിൽ ഭയം തോന്നിയപ്പോൾ ഫോണിൽ നിന്നു ദൃശ്യങ്ങൾ നാദിർഷായുടെ സഹോദരിക്കും സുഹ‍ൃത്തുക്കൾക്കും അയച്ചുകൊടുത്ത യുവതി തന്നെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു.

   സഹോദരി തിരികെ വിളിച്ചപ്പോൾ യുവാവ് ദേഷ്യപ്പെടുകയും ഫോൺ തല്ലിപ്പൊട്ടിക്കുകയും ചെയ്തു. പിന്നീട് ബലമായി യുവതിയുടെ കൈയിലെ ഞരമ്പ് മുറിക്കുകയായിരുന്നു. ബോധരഹിതയായി വീണ ഇവർ പിന്നീട് ബോധം വന്നപ്പോൾ കയ്യിലെ ഞരമ്പ് മുറിച്ച് സമീപത്ത് ഇരിക്കുന്ന യുവാവിനെയാണ് കണ്ടത്. യുവതി ഓടി രക്ഷപ്പെട്ടതോടെ നാദിർഷ കൊക്കയിലേക്ക് ചാടുകയായിരുന്നു എന്നാണ് മൊഴി..
   Published by:Naseeba TC
   First published: