• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | ദേശീയപാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; ബൈക്ക് യാത്രികന്‍ മരിച്ചു

Accident | ദേശീയപാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; ബൈക്ക് യാത്രികന്‍ മരിച്ചു

ബൈക്കുമായി അല്‍പദൂരം ലോറി നീങ്ങിയതോടെയാണ് തീപിടിത്തമുണ്ടായത്

  • Share this:
    തിരുവനന്തപുരം: ആറ്റിങ്ങലില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍(Accident) ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ഥി മരിച്ചു(Death). കഴക്കൂട്ടം മരിയന്‍ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥി അയിലം സ്വദേശി അച്ചു ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

    ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. കാര്‍ഗോ കയറ്റി വന്ന ലോറിയും അപകടത്തില്‍ പെട്ട ബൈക്കും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. എതിര്‍ ദിശയില്‍ നിന്ന് വാനഹത്തെ മറികടന്നുവന്ന മറ്റൊരു വാഹനം ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് ലോറയ്ക്കടിയില്‍ കുടുങ്ങുകയുമായിരുന്നു.


    ബൈക്കുമായി അല്‍പദൂരം ലോറി നീങ്ങിയതോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. ലോറി ഡ്രൈവര്‍ ക്യാബിനില്‍ നിന്ന് ഇറങ്ങിയോടി. നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ആറ്റിങ്ങല്‍ പൊലീസ് ഉദ്യോഗസ്ഥരും എത്തിയാണ് തീ അണച്ചത്.

    Also Read-Found Dead | യൂട്യൂബ് വ്‌ളോഗറും മോഡലുമായ യുവതി കൊച്ചിയില്‍ തൂങ്ങി മരിച്ച നിലയില്‍

    തീപിടിത്തത്തില്‍ ബൈക്കും ലോറിയും പൂര്‍ണമായി കത്തി നശിച്ചു. ബൈക്കിനാണ് ആദ്യം തീപിടിച്ചത്. ഇതില്‍ നിന്ന് ലോറിയിലേക്ക് തീ പടര്‍ന്നു.

    Also Read-Shocking | ടൂത്ത് പേസ്റ്റ് എന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ചു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

    അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതതടസ്സമുണ്ടായി. എറണാകുളത്ത് നിന്ന് പാഴ്സലുകളുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി ഡ്രൈവറെ ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
    Published by:Jayesh Krishnan
    First published: