വയനാട്: സുല്‍ത്താന്‍ബത്തേരി കൊളഗപ്പാറയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മുണ്ടക്കുറ്റി താളിപ്പാറ കൊട്ടാരംകുന്ന് വീട്ടില്‍ ജിജോ (35) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.
Also read-നിയന്ത്രണംവിട്ട സ്കൂട്ടറിൽ നിന്ന് വീണ യുവാവ് പിക്കപ്പ് വാൻ കയറി മരിച്ചു
ബത്തേരിയില്‍ തട്ടുകട നടത്തുന്ന ജിജോ കടയിലേക്ക് പോകുന്നതിനിടെ എതിരെ വന്ന കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലിടിക്കുകയായിരുന്നു. തെറിച്ചുവീണ ജിജോ സംഭവസ്ഥലത്തുവച്ചു തന്നെ മരിക്കുകയായിരുന്നു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്കാരം മുണ്ടക്കറ്റി ലൂദറന്റ് പള്ളി സെമിത്തേരിയില്‍ നടക്കും. ഭാസി-സുശീല ദമ്പതികളുടെ മകനാണ് ജിജോ. ഷിജോ, ഷില്ലി എന്നിവര്‍ സഹോദരങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.