• HOME
  • »
  • NEWS
  • »
  • kerala
  • »
  • Death | കവളങ്ങാട് മല കയറാന്‍ പോയ യുവാവ് മരിച്ചു; ദുരൂഹതയില്ലെന്ന് പോലീസ്

Death | കവളങ്ങാട് മല കയറാന്‍ പോയ യുവാവ് മരിച്ചു; ദുരൂഹതയില്ലെന്ന് പോലീസ്

സുഹൃത്തുക്കള്‍ക്കൊപ്പം ശനിയാഴ്ച രാത്രി 9.30 ഓടെയാണ് മലകയറാന്‍ പുറപ്പെട്ടത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കോതമംഗലം: കവളങ്ങാടിന് സമീപം സുഹൃത്തുക്കള്‍ക്കൊപ്പം കൊട്ടാരംമുടി കയറാന്‍ പോയ യുവാവ് മരിച്ചു. നേര്യമംഗലം ചെമ്പന്‍കുഴി മീമ്പാട്ട് റെന്നിയുടെ മകന്‍ ജെറിന്‍(20) ആണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്.

    ജെറിന്‍ സുഹൃത്തുക്കളായ നേര്യമംഗലം സ്വദേശി അഖില്‍, ചെമ്പന്‍കുഴി സ്വദേശി അഭി ബിജു എന്നിവരും ശനിയാഴ്ച രാത്രി 9.30 ഓടെയാണ് മലകയറാന്‍ പുറപ്പെട്ടത്. 700 അടിയോളം ഉയരുമുള്ള മലമുകളില്‍ പന്ത്രണ്ടോടെ ഇവരെത്തി.

    ഞായറാഴ്ച പുലര്‍ച്ച മൂന്നോടെ ജെറിന്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിച്ചപ്പോള്‍ സുഹൃത്തുക്കള്‍ താഴെ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു.

    Also Read-Trekking |വീണ്ടും 'ബാബു'; ട്രക്കിങ്ങിനിടെ 300 അടി താഴ്ചയിലേക്ക്; പാറക്കെട്ടിൽ കുടുങ്ങിയ 19 കാരന്റെ രക്ഷയ്ക്ക് വ്യോമസേന

    Cpm Activist Murder| കണ്ണൂരിൽ സിപിഎം പ്രവർത്തകനെ അതിക്രൂരമായി വെട്ടിക്കൊന്നു; കാല് വെട്ടിമാറ്റിയ നിലയിൽ

    കണ്ണൂർ: തലശ്ശേരിയിൽ സിപിഎം പ്രവർത്തകനെ (Cpm Activist)വെട്ടിക്കൊന്നു. തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലിലാണ് സംഭവം. പുന്നോൽ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. മത്സ്യ തൊഴിലാളിയാണ് ഹരിദാസ്. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് തലശ്ശേരി നഗരസഭ, ന്യു മാഹി പഞ്ചായത്തുകളിൽ ഹർത്താൽ പ്രഖ്യാപിച്ചു.

    പുലർച്ചെ രണ്ട് മണിയോടെയാണ് കൊലപാതകം നടന്നത്. വീട്ടിന് സമീപത്ത് വെച്ചാണ് ഹരിദാസിന് വെട്ടേറ്റത്. ബഹളം കേട്ട് ബന്ധുക്കളും സ്ഥലത്തെത്തിയിരുന്നു. ബന്ധുക്കളുടെ മുന്നിൽ വെച്ചാണ് അക്രമം നടന്നത്.

    Also Read-Surgery | ചായ കുടിക്കുന്നതിനിടെ അബദ്ധത്തിൽ ഗ്ലാസ് വിഴുങ്ങി! മധ്യവയസ്ക്കന്‍റെ വൻകുടൽ കീറി പുറത്തെടുത്തു

    രണ്ട് ബൈക്കുകളിലായി എത്തിയ അക്രമി സംഘമാണ് കൊല നടത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അതിക്രൂരമായ രീതിയിലാണ് കൊലപാതകം നടത്തിയത്. ഹരിദാസനു നേരെയുള്ള അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ സഹോജരൻ സുരനും വെട്ടേറ്റു. ഹരിദാസിന്റെ കാല് വെട്ടിമാറ്റിയ നിലയിലാണ്. ഹരിദാസന്റെ കാൽ പൂർണമായും അറ്റുപോയ നിലയിലായിരുന്നു.

    ഒരാഴ്ച മുമ്പ് പ്രദേശത്ത് സി പി എം - ആർ എസ് എസ് സംഘർഷം ഉണ്ടായിരുന്നു. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. അക്രമം നടന്ന സ്ഥലത്തും പ്രദേശത്തുമായി കൂടുതൽ പൊലവീസിനെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.
    Published by:Jayesh Krishnan
    First published: