• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | ബൈക്കിൽ പോത്ത് ഇടിച്ചു; റോഡിലേക്ക് തെറിച്ചുവീണ യുവാവ് KSRTC ബസ് കയറി മരിച്ചു

Accident | ബൈക്കിൽ പോത്ത് ഇടിച്ചു; റോഡിലേക്ക് തെറിച്ചുവീണ യുവാവ് KSRTC ബസ് കയറി മരിച്ചു

പോത്തിടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ നാസറിനെ പിന്നാലെ വന്ന കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.

അപകടത്തിൽ മരിച്ച നാസർ

അപകടത്തിൽ മരിച്ച നാസർ

  • Share this:
    ആലപ്പുഴ: ബൈക്കിൽ പോത്ത് ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ യുവാവ് കെഎസ്ആർടിസി ബസ് കയറി മരിച്ചു. കരുവാറ്റ സ്വദേശി നാസർ (36) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10ന് ഹരിപ്പാട് ദേശീയപാതയിൽ പവർ ഹൗസ് ജംഗ്ഷന് സമീപമായിരുന്നു അപകടം നടന്നത്.

    ബൈക്കിൽ പോകുന്നതിനിടെ പോത്തിടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ നാസറിനെ പിന്നാലെ വന്ന കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. സമീപത്തെ പുരയിടത്തിൽ നിന്ന് അഴിഞ്ഞുവന്ന പോത്താണ് അപകടമുണ്ടാക്കിയത്. അപകടം നടന്നയുടൻ നാസറിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

    വൈക്കത്ത് മാങ്ങ പറിക്കുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് മധ്യവയസ്കൻ മരിച്ചു

    മാങ്ങ പറിക്കുന്നതിനിടയിൽ മധ്യവയസ്കൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. വൈക്കം പള്ളിപ്രത്തുശേരി സ്വദേശി പുരുഷോത്തമൻ നായർ (കുഞ്ഞു മണി 60 ) ആണ് മരിച്ചത്. ഇരുമ്പു തോട്ടി ഉപയോഗിച്ച് മാങ്ങപറിക്കുന്നതിനിടയിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.

    വൈകിട്ട് നാലരയോടെയാണ് സംഭവം. വഴിയാത്രക്കാർ വൈദ്യുതി ലൈനിൽ നിന്ന് തീയാളുന്നത് കണ്ട് ഓടിക്കൂടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഉടൻ കെഎസ്ഇബി അധികൃതരെ വിവരമറിയിച്ച് വൈദ്യുതി വിച്ഛേദിച്ചു.

    Also Read-വൈദ്യുതി ലൈനിനു സമീപം ലോഹ തോട്ടി ഉപയോഗിക്കരുത്; 5 കൊല്ലത്തിനിടെ മരണമടഞ്ഞത് 132 പേർ

    ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച വിഴിഞ്ഞം ചൊവ്വരയില്‍ തേങ്ങയിടാന്‍ ശ്രമിക്കുന്നതിനിടയിൽ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനില്‍ തട്ടി അച്ഛനും മകനും മരിച്ചിരുന്നു. അപ്പുക്കുട്ടന്‍,​ മകന്‍ റെനില്‍ എന്നിവരാണ് മരിച്ചത്.

    കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ 250 അപകടങ്ങളിലായി 132 പേരാണ് ഇത്തരത്തിൽ വൈദ്യുതാഘാതമേറ്റ് മരിച്ചത്. വൈദ്യുതി ലൈനിനു സമീപം ലോഹതോട്ടി ഉപയോഗിക്കരുതെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകിയിരുന്നു. സമീപകാലത്ത് വൈദ്യുതിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടായ അപകടങ്ങളിൽ ഭൂരിഭാഗവും സംഭവിച്ചത് വൈദ്യുതി ലൈനുകൾക്ക് സമീപം ഇരുമ്പ്/ അലുമിനിയം തോട്ടി ഉപയോഗിച്ചാണ്.

    Also Read-ചക്ക ഇടുന്നതിനിടെ തലയിൽ വീണ് യുവതി മരിച്ചു

    വൈദ്യുതി ലൈനിനു സമീപത്തെ പ്ലാവിൽ നിന്നോ മാവിൽ നിന്നോ ഫലം ശേഖരിക്കുമ്പോഴാണ് അപകടങ്ങളിൽ അധികവും സംഭവിക്കുന്നത്. പഴയ ദൂരദർശൻ ആന്റിന പൈപ്പും അരയിഞ്ച് ജി ഐ പൈപ്പുമൊക്കെയാണ് അപകടത്തിന് കാരണാമാകുന്നത്.

    മറ്റൊരു സംഭവത്തിൽ, തിരുവനന്തപുരത്ത് ചക്ക അടർത്തുന്നതിനിടയിൽ തലയിൽ വീണ് വീട്ടമ്മ മരിച്ചിരുന്നു. നന്ദിയോട് പഞ്ചായത്തിലെ ചെല്ലഞ്ചിയിൽ ബിനു കുമാറിന്റെ ഭാര്യ ഇന്ദു (35) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വീടിനടുത്തുള്ള പ്ലാവിൽ നിന്നും തോട്ടി കൊണ്ട് ചക്ക ഇടുന്നതിനിടയിലാണ് ചക്ക തലയിൽ വീണ് അപകടം സംഭവിച്ചത്.
    Published by:Naveen
    First published: