• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | ബിരുദ സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങവേ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

Accident | ബിരുദ സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങവേ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കഴിഞ്ഞ ദിസവമാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായി കോയമ്പത്തൂരിലേക്ക് പോയത്.

  • Share this:
    ഇടുക്കി: കോയമ്പത്തൂരിലെ (Coimbatore) കോളേജില്‍ നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങി വരുന്നതിനിടെ ബെക്ക് അപകടത്തില്‍ (Accident) യുവാവ് മരിച്ചു. മൂന്നാര്‍ സ്വദേശി ഹരീഷ് ബാലാജി ആണ് (22) മരിച്ചത്.

    കോയമ്പത്തൂരില്‍ വെച്ച് വെള്ളിയാഴ്ച പുലര്‍ച്ചെയെ നാലു മണിയോടെയാണ് അപകടം സംഭവിച്ചത. ഹരീഷ്. കോയമ്പത്തൂരിലാണ് ബിരുദം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ദിസവമാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായി കോയമ്പത്തൂരിലേക്ക് പോയത്.

    സര്‍ട്ടിഫിക്കറ്റ് വാങ്ങി തിരികെ വരുമ്പോള്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ മറ്റൊരു യുവാവും മരിച്ചതായാണ് വിവരം.

    ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ ആക്രമിച്ചു; നാലംഗ സംഘം കഞ്ചാവുമായി പിടിയിൽ

    തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാരെ ബസ് തടഞ്ഞുനിർത്തി നാലംഗ സംഘം ആക്രമിച്ചു. തിരുവനന്തപുരം വെള്ളനാടിന് സമീപമാണ് സംഭവം. രണ്ടു ബൈക്കുകളിലായി എത്തിയ സംഘമാണ് ബസ് തടഞ്ഞുനിർത്തി ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. കെ എസ് ആർ ടി സി ജീവനക്കാരെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ പക്കൽനിന്ന് കഞ്ചാവ് പിടികൂടിയിട്ടുണ്ട്. കഞ്ചാവ് ലഹരിയിലാണ് ഇവർ കെ എസ് ആർ ടി സി ജീവനക്കാരെ മർദ്ദിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

    Also Read- Kerala Police | 'ഇനി അറിഞ്ഞില്ലെന്ന് പറയരുത്'; വിവിധ പാതകളിലെ വേഗപരിധി ഓര്‍മ്മിപ്പിച്ച് പൊലീസ്

    വെള്ളിയാഴ്ച വൈകിട്ട് 4.45ഓടെ വെളളനാടിന് അടുത്ത് വെച്ചാണ് രണ്ട് ബൈക്കുകളിലായി നാലംഗ സംഘം ഈ ബസിന് പിന്നാലെ ഹോൺ മുഴക്കി എത്തിയത്. ബസിന് മുന്നിൽ ബൈക്ക് കുറുകെ നിർത്തിയശേഷം യുവാക്കൾ ബസ് ജീവനക്കാരെ അസഭ്യം പറഞ്ഞു. ഇതോടെ ഡ്രൈവറും കണ്ടക്ടറും ബസിൽനിന്ന് പുറത്തേക്ക് ഇറങ്ങി വന്നു. എന്നാൽ യുവാക്കൾ ബസ് ജീവക്കാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

    മർദ്ദനത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ ശ്രീജിത്തും കണ്ടക്ടർ ഹരിയും നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ബസ് ജീവനക്കാരെ മർദ്ദിച്ച നാലുപേരെയും വിളപ്പിൽശാല പൊലീസ് പിന്നീട് കസ്റ്റഡിയിൽ എടുത്തു. ഇവരെ പിടികൂടിയ സമയം യുവാക്കളുടെ കൈയിൽനിന്ന് 20 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കഞ്ചാവ് ലഹരിയിലാണ് ഇവർ ബസ് ജീവനക്കാരെ മർദ്ദിച്ചതെന്നാണ് പൊലീസ് കരുതുന്നത്. ഇവർ ലഹരി ഉപയോഗിക്കുന്നവരാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവാക്കൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.
    Published by:Jayashankar AV
    First published: