നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | പാലത്തിന്റെ കൈവരിയിലിടിച്ച് ബൈക്ക് മറിഞ്ഞ് തോട്ടിലേക്ക് തെറിച്ച് വീണു; യുവാവിന് ദാരുണാന്ത്യം

  Accident | പാലത്തിന്റെ കൈവരിയിലിടിച്ച് ബൈക്ക് മറിഞ്ഞ് തോട്ടിലേക്ക് തെറിച്ച് വീണു; യുവാവിന് ദാരുണാന്ത്യം

  യുവാവ് പത്തടി താഴെയുള്ള തോട്ടിലേക്ക് വീഴുകയായിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോട്ടയം: അപകടത്തില്‍പ്പെട്ട ബൈക്കില്‍ നിന്നും തെറിച്ച് തോട്ടില്‍ വീണ് യുവാവിന് ദാരുണാന്ത്യം. മണര്‍കാട് കാവുംപടി തെക്കുംകുന്നേല്‍ അരവിന്ദ് ടിസി (22) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. എന്നാല്‍ അപകടവിവരം പുറത്തറിഞ്ഞത് ഇന്ന് രാവിലെയാണ്.

   മാലം ജംഗ്ഷനിലെ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു. യുവാവ് പത്തടി താഴെയുള്ള തോട്ടിലേക്ക് വീഴുകയായിരുന്നു. രാവിലെ നടത്തിയ തെരച്ചിലിലാണ് അരവിന്ദിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

   Also Read-Attack on police | കിഴക്കമ്പലത്ത് സിഐ ഉള്‍പ്പെടെ 5 പൊലീസുകാര്‍ക്ക് പരിക്ക്;നൂറിലേറെ അതിഥി തൊഴിലാളികള്‍ കസ്റ്റഡിയില്‍

   Attack on police | കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചു; പൊലീസ് ജീപ്പിന് തീവെച്ചു; അഞ്ചു പേര്‍ക്ക് പരിക്ക്

   കിഴക്കമ്പലത്ത് പൊലീസീനെ(Police) ആക്രമിച്ച് അന്യസംസ്ഥാന തൊഴിലാളികള്‍(Migrant Workers). രാത്രി 12 മണിയ്ക്കായിരുന്നു സംഭവം. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ ജീവനക്കാരെയാണ് ഇവര്‍ ആക്രമിച്ചത്. ഇന്‍സ്‌പെക്ടറടക്കം അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസുകാരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

   ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കിടയില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പൊലീസുകാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവര്‍ ഒരു പൊലീസ് ജീപ്പിന് തീവെക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു.

   തൊഴിലാളികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്.. പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ട പൊലീസ് സംഘത്തിന് നേരേ അതിഥി തൊഴിലാളികള്‍ ആക്രമണം നടത്തുകയായിരുന്നു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.
   രണ്ടു വാഹനങ്ങള്‍ക്ക് നേര ആക്രമണമുണ്ടായി. ഇതില്‍ ഒരു വാഹനം പൂര്‍ണമായും കത്തിച്ചു. മറ്റു പോലീസ് വാഹനങ്ങളുടെ താക്കോല്‍ ഊരിക്കൊണ്ടുപോയി. സ്ഥലത്തെത്തിയ നാട്ടുകാര്‍ക്കുനേരെ കല്ലെറിയുകയും ചെയ്തു. പുലര്‍ച്ചെ നാലുമണിയോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
   Published by:Jayesh Krishnan
   First published:
   )}