• HOME
  • »
  • NEWS
  • »
  • kerala
  • »
  • കുളത്തില്‍ വീണ ഫോണ്‍ എടുക്കാന്‍ ശ്രമിച്ച യുവാവ് മുങ്ങിമരിച്ചു

കുളത്തില്‍ വീണ ഫോണ്‍ എടുക്കാന്‍ ശ്രമിച്ച യുവാവ് മുങ്ങിമരിച്ചു

മൊബൈൽ കുളത്തിൽ പോയെന്നും തിരഞ്ഞിട്ട് കിട്ടിയില്ലെന്നും ഷബീര്‍ രക്ഷിതാക്കളോട് പറഞ്ഞിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    പാലക്കാട് കൊടുമ്പില്‍ കുളത്തില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ശ്രമിക്കവെ കാല്‍വഴുതി വീണ് യുവാവ് മുങ്ങിമരിച്ചു. മരുതറോഡ് പള്ളിമേട് വീട്ടിൽ ബാബുവിന്റെയും ഷഹീദയുടെയും മകൻ ഷബീർ (24) ആണു മരിച്ചത്.

    കൊടുമ്പ് ഗവ.പോളിടെക്നിക് കോളജിന് സമീപത്തെ കുളത്തിലാണ് അപകടം നടന്നത്. ഇന്നലെ രാവിലെ ആറരയോടെ പരിസരവാസികളാണ് ഷബീറിന്‍റെ മൃതദേഹം കണ്ടത്. 2 ദിവസം മുൻപ് ഷബീറിനെ വീട്ടിൽനിന്നു കാണാതായെന്നു രക്ഷിതാക്കൾ കസബ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് തലേ ദിവസം മൊബൈൽ കുളത്തിൽ പോയെന്നും തിരഞ്ഞിട്ടും കിട്ടിയില്ലെന്നും പറഞ്ഞു ഷബീർ നനഞ്ഞു വീട്ടിലെത്തിയിരുന്നു.

    അന്ന് പുതിയ മൊബൈൽ വാങ്ങാമെന്നു പറഞ്ഞിരുന്നെങ്കിലും ഷബീർ അസ്വസ്ഥനായിരുന്നുവെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഫോണ്‍ കുളത്തിൽനിന്ന് എടുക്കുമെന്നു ഷബീർ സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. വീണ്ടും കുളത്തിൽ ഇറങ്ങുന്നതിനിടെ ആഴത്തിലേക്കു വീണതാകാമെന്നു പോലീസ് അറിയിച്ചു.

    പഠനം പൂർത്തിയാക്കിയ ഷബീർ ജോലി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം എരട്ടയാൽ ഹനഫി ജുമാമസ്ജിദിൽ കബറടക്കം നടത്തി.
    Published by:Arun krishna
    First published: