കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങി; നാദാപുരത്ത് ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു

സ്റ്റെപ്പിലൂടെ താഴോട്ട് ഇറങ്ങവേ കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: September 20, 2020, 9:25 PM IST
കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങി; നാദാപുരത്ത് ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു
news18
  • Share this:
കോഴിക്കോട്: നാദാപുരം വിലങ്ങാട് പുഴയിൽ വീണ യുവാവ് മരിച്ചു. വിലങ്ങാട് മലയങ്ങാട്ടെ മേമറ്റത്തിൽ റോയിയുടെയും ജോളിയുടെ മകൻ സ്റ്റച്ചിൻ (23) ആണ് മരിച്ചത്.  വൈകിട്ട് ആറ് മണിയോടെ വിലങ്ങാട് മിനി ജലവൈദ്യുതി പദ്ധതിക്ക് സമീപമാണ് അപകടമുണ്ടായത്.

സ്റ്റെപ്പിലൂടെ താഴോട്ട് ഇറങ്ങവേ കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു. സുഹൃത്തുക്കളും  വിലങ്ങാട് അങ്ങാടിയിലുള്ള ചുമട്ടു തൊഴിലാളികളും അടക്കമുള്ളവർ തിരച്ചിൽ നടത്തുന്നതിനിടയിൽ ഒന്നര കിലോമീറ്റർ അകലെ സ്റ്റച്ചിനെ കണ്ടെത്തി കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിക്കും.

You may also like:തിരുവനന്തപുരത്ത് 892 കോവിഡ് രോഗികൾ; തൊട്ടുപിന്നാലെ എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകൾ [NEWS]കോവിഡിനെ അതിജീവിച്ച് 106 വയസുകാരി; ഡിസ്ചാർജ് സർട്ടിഫിക്കറ്റ് കിട്ടിയ സന്തോഷം പങ്കുവെച്ച് മുത്തശി [NEWS] സംസ്ഥാനത്ത് 4696 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 16 മരണം [NEWS]
സഹോദരങ്ങൾ: സ്റ്റെബിൻ, സ്റ്റെഫി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട്ടേക്ക് മാറ്റി. യൂത്ത് കോൺഗ്രസ് വിലങ്ങാട് മേഖലാ പ്രസിഡൻ്റായിരുന്നു.
Published by: Aneesh Anirudhan
First published: September 20, 2020, 9:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading