• HOME
  • »
  • NEWS
  • »
  • kerala
  • »
  • Drowned | പാറക്കെട്ടില്‍ നിന്ന് സെല്‍ഫിയെടുക്കവേ തിരയടിച്ചു; കടലിൽ വീണ് യുവാവ് മരിച്ചു

Drowned | പാറക്കെട്ടില്‍ നിന്ന് സെല്‍ഫിയെടുക്കവേ തിരയടിച്ചു; കടലിൽ വീണ് യുവാവ് മരിച്ചു

ആഴിമല ശിവക്ഷേത്രത്തിൽ 21 അംഗ തീർത്ഥാടക സംഘത്തോടൊപ്പം ദർശനത്തിന് എത്തിയതായിരുന്നു ജ്യോതിഷ്.

ജ്യോതിഷ്

ജ്യോതിഷ്

  • Share this:
    തിരുവനന്തപുരം: ആഴിമല (Azhimala) കടൽ തീരത്ത് പാറക്കെട്ടിൽ നിന്ന് സെൽഫിയെടുക്കവേ തിരയടിച്ച് കടലിൽ വീണ് യുവാവ് മരിച്ചു (Drowned). പുനലൂർ ഇളമ്പൽ ആരംപുന്ന ജ്യോതിഷ് ഭവനിൽ സുകുമാരന്റെയും ഗീതയുടെയും മകൻ ജ്യോതിഷ് (24) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു അപകടം.

    ആഴിമല ശിവക്ഷേത്രത്തിൽ 21 അംഗ തീർത്ഥാടക സംഘത്തോടൊപ്പം ദർശനത്തിന് എത്തിയതായിരുന്നു ജ്യോതിഷ്. ദർശനത്തിന് ശേഷം ജ്യോതിഷും സ്ത്രീകളുമുൾപ്പെട്ട 21 അംഗ സംഘം കടൽ തീരത്തേക്ക് പോകാനായി താഴത്തെ പാറക്കെട്ടുകളിലെത്തി. അപകടമേഖലയായ ഇവിടെ സ്ഥാപിച്ചിരുന്ന ബോർഡുകളിലെ മുന്നറിയിപ്പുകൾ അവഗണിച്ചായിരുന്നു സംഘം പാറക്കെട്ടുകളിലെത്തിയത്. ഇവിടെ നിന്ന് സെൽഫിയെടുക്കുന്നതിനിടെ തിരമാല അടിച്ചുകയറുകയായിരുന്നു. കടലിലേക്ക് കാൽ വഴുതി വീണ് ജ്യോതിഷിനെ കാണാതായി.

    ജ്യോതിഷ് കടലിലേക്ക് വീഴുന്നത് കണ്ട് കൂടെയുള്ള സംഘത്തിലെ ആളുകൾ നിലവിളിച്ചതോടെയാണ് ലൈഫ് ഗാർഡുകൾ അടക്കമുള്ളവർ സംഭവമറിഞ്ഞത്. ഉടൻ തന്നെ ഇവർ വിഴിഞ്ഞം തീരദേശ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. എസ്എച്ച്ഒ എച്ച് അനിൽകുമാർ, എസ്ഐ ജി എസ് പദ്മകുമാർ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം പാറക്കെട്ടുകളിൽ പരിശോധന നടത്തിയെങ്കിലും ജ്യോതിഷിനെ കണ്ടെത്താൻ കഴിഞ്ഞില്ല.

    Also read- Attack | നടുറോഡിൽ ആളുകൾ നോക്കിനിൽക്കെ അഭിഭാഷകയെ ക്രൂരമായി തല്ലി, വയറ്റത്ത് ചവിട്ടി; പ്രതി അറസ്റ്റിൽ

    തുടർന്ന് എഎസ്ഐ അജിത്, സിപിഒ പ്രസൂൺ കോസ്റ്റൽ വാർഡന്മാരായ സുനീറ്റ്, സിൽവസ്റ്റർ, സാദിഖ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് പട്രോളിങ് ബോട്ട് ഉപയോഗിച്ച് നടത്തിയ തിരച്ചലിൽ അടിമലത്തുറ ഫാത്തിമമാത പള്ളിക്ക് സമീപ൦ കടലിൽ യുവാവ് ഒഴുകിപ്പോകുന്നത് കണ്ടു. തുടർന്ന് വടമുപയോഗിച്ച് യുവാവിനെ ബോട്ടിലേക്ക് വലിച്ചുകയറ്റിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

    മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കോസ്റ്റൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.

    MV Govindan| മന്ത്രി എം വി ഗോവിന്ദന്റെ കാർ അപകടത്തിൽപെട്ടു

    കണ്ണൂർ: തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍റെ (Minister MV Govindan) ഔദ്യോഗിക വാഹനം കണ്ണൂരിൽ (Kannur) അപകടത്തിൽ പെട്ടു. കാർ നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മന്ത്രി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

    Also read- PC George | വിദ്വേഷ പ്രസംഗ കേസ്: പി സി ജോര്‍ജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

    ഞായറാഴ്ച രാത്രി 10ഓടെ ദേശീയപാതയിൽ കണ്ണൂർ തളാപ്പ് ചെട്ടിപ്പീടികക്കടുത്തായിരുന്നു അപകടം. മഴയെ തുടർന്ന് കാർ തെന്നിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. മന്ത്രി ഉടൻ മറ്റൊരു വാഹനത്തിൽ ഗസ്റ്റ് ഹൗസിലേക്ക് പോയി.
    Published by:Naveen
    First published: