• HOME
  • »
  • NEWS
  • »
  • kerala
  • »
  • Electrocuted | ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Electrocuted | ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഹോൾഡറിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.

നവാസ്

നവാസ്

  • Share this:
    കോഴിക്കോട് (Kozhikkode) നാദാപുരത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു (Electrocuted). പാലക്കാട് പട്ടാമ്പി സ്വദേശി മഞ്ഞലിങ്കൽ വീട്ടിൽ നവാസ് (33) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ക്വാർട്ടേഴ്സിൽ എത്തി ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. നവാസിന്റെ കൂടെ താമസിക്കുന്ന പട്ടാമ്പി സ്വദേശി അൻഷാദിനും ഷോക്കേറ്റു.

    നാദാപുരത്തെ വാടക വീട്ടിലാണ് അപകടം ഉണ്ടായത്. കടയിൽ നിന്ന് രാത്രി ക്വാർട്ടേഴ്സിലെത്തി ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഹോൾഡറിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന അതിഥി തൊഴിലാളി പറഞ്ഞു. ഷോക്കേറ്റു വീണ ഇരുവരെയും ഉടൻ തന്നെ നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നവാസിന്റെ ജീവൻ രക്ഷിക്കാനായില്ല. കാര്യമായ പരിക്കുകൾ ഏൽക്കാതെ അൻഷാദ് രക്ഷപ്പെട്ടു.

    ക്വാർട്ടേഴ്സിലെ മുറിയിൽ ഹോൾഡറും ഇലക്ട്രിക് വയറുകളും നിലത്തു വീണ നിലയിൽ കണ്ടെത്തി.

    കൈയിൽ വെള്ളിചെയിന്‍ ധരിച്ചെത്തിയ വിദ്യാര്‍ഥിയെ മര്‍ദിച്ച മദ്രസ അധ്യാപകനെതിരെ കേസ്

    എരുമപ്പെട്ടി പഴവൂരില്‍ മദ്രസ വിദ്യാര്‍ഥിയെ അധ്യാപകന്‍ മര്‍ദിച്ചെന്ന് പരാതി. സംഭവത്തിൽ പഴവൂർ ജുമാ മസ്ജിദ് മദ്രസ സദർ വന്ദേരി ഐരൂർ സ്വദേശി ഖാസിം സഖാഫിക്കെതിരെ എരുമപ്പെട്ടി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.കഴിഞ്ഞ ദിവസമാണ് പഴവൂർ സ്വദേശിയായ 14 കാരന് മദ്രസ അധ്യാപകൻ്റെ മര്‍ദനമേറ്റത്.

    Also read- വിവാഹമോചനം ആവശ്യപ്പെട്ട് ഭർതൃസഹോദരന്റെ മർദന൦; യുവതിക്ക് ഗുരുതര പരിക്ക്

    കുട്ടി കൈയിൽ വെള്ളി ബ്രേസ്‌ലെറ്റ്‌ ധരിച്ച് ക്ലാസിലെത്തിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. ഇതു ചോദ്യം ചെയ്തപ്പോൾ തൻ്റെ പിതാവ് പറഞ്ഞാണ് ബ്രേസ്‌ലെറ്റ്‌ ധരിച്ചതെന്ന് കുട്ടി അറിയിച്ചു. ഇതിനെ തുടർന്ന് അധ്യാപകൻ കുട്ടിയെ വടി ഉപയോഗിച്ച്  ശരീരമാസകലം മര്‍ദിച്ചെന്നാണ് പരാതി.

    Also Read- സ്വര്‍ണം വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി; പൊലീസ് ചമഞ്ഞ് 10 ലക്ഷം തട്ടി; നാല് പേർ പിടിയിൽ

    ശരീരമാസകലം അടിയേറ്റ് മുറിവ് പറ്റിയ വിദ്യാർത്ഥിയെ ആദ്യം വടക്കാഞ്ചേരി സർക്കാർ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് കേസെടുക്കുകയായിരുന്നു. അതേസമയം  കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ അധ്യപകനെ മഹല്ല് കമ്മറ്റി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
    Published by:Naveen
    First published: