• HOME
  • »
  • NEWS
  • »
  • kerala
  • »
  • പുഴയിലേക്ക് മൂത്രമൊഴിച്ചതിന് യുവാവിന് 300 രൂപ പിഴ; സംഭവം മൂന്നാറിൽ

പുഴയിലേക്ക് മൂത്രമൊഴിച്ചതിന് യുവാവിന് 300 രൂപ പിഴ; സംഭവം മൂന്നാറിൽ

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചു എന്ന കുറ്റത്തിനാണ് യുവാവിൽനിന്ന് 300 രൂപാ പിഴ പഞ്ചായത്ത് അധികൃതർ ഈടാക്കിയത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    പുഴയിലേക്ക് മൂത്രമൊഴിച്ച യുവാവിന് (urinating in river) 300 രൂപ പിഴ. പൊതുസ്ഥലത്ത് മൂത്രമൊഴിച്ചു എന്ന കുറ്റത്തിനാണ് യുവാവിൽനിന്ന് 300 രൂപാ പിഴ പഞ്ചായത്ത് അധികൃതർ ഈടാക്കിയത്. മൂന്നാർ പോസ്റ്റ്ഓഫീസ് കവലയിലെ ബസ്സ്റ്റാൻഡിന് സമീപത്തുനിന്ന് മുതിരപുഴയിലേക്കാണ് യുവാവ് മൂത്രമൊഴിച്ചത്.

    തൊട്ടടുത്ത് ശൗചാലയമുണ്ടായിട്ടും ഇവിടെ പോകാതെ ബസ്സ്റ്റാൻഡ് പരിസരത്ത് തന്നെ ആളുകൾ പതിവായി മലമൂത്ര വിസർജനം നടത്തുന്നതിനെതിരെ പഞ്ചായത്ത് പലതവണ താക്കീത് നൽകിയിരുന്നെങ്കിലും ആളുകൾ ഇത് പാലിക്കാറില്ലായിരുന്നു. സ്ഥിതി രൂക്ഷമായപ്പോഴാണ് പഞ്ചായത്ത് പരിശോധന നടത്താൻ തീരുമാനിച്ചത്. തുടർന്ന് ഒരു യുവാവിനെ പിടികൂടി പിഴയീടാക്കുകയായിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

    Also Read- Pathaam Valavu | 'ആരാണ് പരോളില്‍ ഇറങ്ങി മുങ്ങിയ സോളമന്‍': ദുരൂഹത ഉണര്‍ത്തുന്ന പത്താം വളവ് ടീസര്‍

    അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശൗചാലയങ്ങളിൽ ഉള്ള ഇടങ്ങളിൽ പോലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പല പൊതു ഇടങ്ങളിലും ആളുകൾ ഇതുപോലെ മലമൂത്ര വിസർജനം ചെയ്യുന്നുണ്ട്. ഇതിനെതിരെ തദ്ദേശ സ്ഥാപനങ്ങൾ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.

    Also Read- 10 Lakh Bond | തെരുവുനായയെ കാര്‍കയറ്റി കൊന്നു; മുന്‍ എംപിയുടെ ചെറുമകനില്‍ നിന്ന് 10 ലക്ഷം ബോണ്ട് ഈടാക്കി



    മദ്യലഹരിയില്‍ റോഡിന് നടുവില്‍ കുത്തിയിരുന്ന് മൊബൈലില്‍ പാട്ട് ആസ്വദിച്ച് ഗതാഗതക്കുരുക്കുണ്ടാക്കി; വലഞ്ഞ് ജനം

    മദ്യലഹരിയില്‍ റോഡിന് നടുവില്‍ കുത്തിയിരുന്ന് മൊബൈല്‍ ഫോണില്‍ പാട്ട് ആസ്വദിച്ച് ടൗണില്‍ ഗതാഗതക്കുരുക്കുണ്ടാക്കി. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ചെറുതോണി ടൗണില്‍ യുവാവ് മദ്യലഹരിയില്‍ ഗതാഗതക്കുരുക്കുണ്ടാക്കിയത്. റോഡിന്റെ നടുവില്‍ മൊബൈല്‍ ഫോണില്‍ പാട്ടുകേട്ട് ഇരുന്ന ഇയാളെ വ്യാപാരികളും നാട്ടുകാരും ചേര്‍ന്നാണ് റോഡിന് നടുവില്‍ നിന്നു നീക്കിയത്.

    ചെറുതോണി സ്വദേശിയായ യുവാവ് പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ശല്യമായി പൊതുനിരത്തില്‍ മദ്യപിച്ച് അഴിഞ്ഞാടിയത്. സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറയുകയും അശ്ലീല പ്രദര്‍ശനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഇയാള്‍ എപ്പോഴും മദ്യലഹരിയില്‍ ആയിരിക്കും.

    പോലീസില്‍ വിവരം അറിയിച്ചാല്‍ അവര്‍ എത്തി സ്ഥലത്ത് നിന്ന് മാറ്റുമെന്നല്ലാതെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇയാള്‍ക്കെതിരെ നടപടി അടിയന്തരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
    Published by:Rajesh V
    First published: