ഫോട്ടോഗ്രാഫറെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം തിരുവനന്തപുരം കാട്ടാക്കടയിൽ
ഫോട്ടോഗ്രാഫറെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം തിരുവനന്തപുരം കാട്ടാക്കടയിൽ
ബിജുവിന് മറ്റ് പ്രശ്‍നങ്ങൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് നാട്ടുകാർ പൊലീസിന് മൊഴി നൽകിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഫോട്ടോഗ്രാഫർ കൂടിയായ ബിജു എന്നയാളെയാണ് കാട്ടാക്കട മുതിയവിള പുല്ലുവിളാകത്തെ വീട്ടിൽ ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. 38 വയസായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ട്. അവിവാഹിതനായിരുന്നതിനാൽ ഒറ്റയ്ക്കായിരുന്നു ബിജു ഈ വീട്ടിൽ താമസിച്ചിരുന്നത്. രാവിലെ സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ചിലർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്ത് എത്തിയ കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിജുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടോ എന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി നാട്ടുകാരുടെയും ബന്ധുകളുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തുന്നുണ്ട്.
ബിജുവിന് മറ്റ് പ്രശ്‍നങ്ങൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് നാട്ടുകാർ പൊലീസിന് മൊഴി നൽകിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.