• HOME
  • »
  • NEWS
  • »
  • kerala
  • »
  • യൂത്ത് ഫ്രണ്ട് (എം) പ്രസിഡന്റിന് 'കാൻഡിഡേറ്റ് സിൻഡ്രോം' എന്ന അസുഖമാണെന്ന് ജനറൽ സെക്രട്ടറി

യൂത്ത് ഫ്രണ്ട് (എം) പ്രസിഡന്റിന് 'കാൻഡിഡേറ്റ് സിൻഡ്രോം' എന്ന അസുഖമാണെന്ന് ജനറൽ സെക്രട്ടറി

news18.com

news18.com

  • Last Updated :
  • Share this:
    കോട്ടയം: പി.ജെ. ജോസഫിനെ പിന്തുണച്ച യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷൻ സജി മഞ്ഞകടമ്പലിന് ‘ക്യാൻഡിഡേറ്റ് സിൻഡ്രോം എന്ന രോഗമാണ് ബാധിച്ചിരിക്കുന്നതെന്ന് യൂത്ത് ഫ്രണ്ട്(എം) ജനറൽ സെക്രട്ടറിയുടെ പരിഹാസം. കേരളാ കോൺഗ്രസ്(എം) നേതാവ് പി.ജെ. ജോസഫിന് സീറ്റ് നൽകണമെന്ന് വാദിച്ചിരുന്നു. സജിയുടെ ഈ ആവശ്യത്തെയാണ് യൂത്ത് ഫ്രണ്ട്(എം) ജനറൽ സെക്രട്ടറി വിമർശിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയക്കാരിൽ കാണപ്പെടുന്ന രോഗമായ ‘ക്യാൻഡിഡേറ്റ് സിൻഡ്രോ’മാണ് സജിയെ ബാധിച്ചതെന്നാണ് യൂ​ത്ത് ഫ്ര​ണ്ട് (എം) ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത് പറഞ്ഞത്. സജിയുടെ നിലപാടിൽ യൂത്ത് ഫ്രണ്ടിലെ പലർക്കും അതൃപ്തിയുണ്ടെണ്ടും ജയകൃഷ്ണൻ പറയുന്നു.

    സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ജനാധിപത്യപരമായി; ചാഴിക്കാടനെ പിൻവലിക്കില്ലെന്ന് ജോസ്.കെ.മാണി

    അവസരങ്ങൾ ലഭിക്കാത്തതിലുള്ള വിഷമവും വിജിലൻസ് കേസിൽ അകപ്പെട്ടതിന്റെ ജാള്യതയും മറയ്ക്കാൻ വേണ്ടിയാണ് സജി മഞ്ഞക്കടമ്പിൽ പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നതെന്നും ജയകൃഷ്ണൻ പറഞ്ഞു. ഏതാനും നാളുകളായി പാർട്ടിയെ പിന്നിൽ നിന്നും കുത്തുന്ന ഒരു വിഭാഗത്തിന്റെ നേതാവായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് സജി മഞ്ഞക്കടമ്പിലെന്നും ജയകൃഷ്ണൻ പുതിയേടത്ത് ആരോപിച്ചു.

    ഉമ്മൻ ചാണ്ടി കോട്ടയത്ത് മത്സരിക്കണം: പുതിയ ഉപാധി മുന്നോട്ട് വച്ച് പി.ജെ.ജോസഫ്

    പി ജെ ജോസഫിന് കോട്ടയം സീറ്റ് നൽകാത്തതിൽ പ്രതിഷേധവുമായി യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സ‍ജി മഞ്ഞകടമ്പൻ രംഗത്തെത്തിയിരുന്നു. ജോസഫിന് സീറ്റ് നൽകണമെന്ന് കെ എം മാണിയോടും ജോസ് കെ മാണിയോടും ആവശ്യപ്പെട്ടിരുന്നുവെന്ന് സ‍ജി മഞ്ഞകടമ്പൻ പറഞ്ഞു. പാർട്ടിയുടെ ജില്ലാ ഘടകത്തിലെ ചിലർ ചേർന്ന് ഇത് അട്ടിമറിച്ചു. ഭൂരിപക്ഷത്തിന്റെ അഭിപ്രായം തേടുന്ന രീതി കേരള കോൺഗ്രസ്സിൽ ഇല്ലെന്നും സജി മഞ്ഞകടമ്പൻ കോട്ടയത്ത് വാർത്താസമ്മേളത്തിൽ പറഞ്ഞു.
    First published: