കൊറോണ വൈറസ്: ചികിത്സാ ചെലവ് ചൈനയിൽ നിന്നും ഈടാക്കണമെന്ന് യൂത്ത് ഫ്രണ്ട് എം

''ലോക വ്യാപക നഷ്ടമാണ് ചൈന വരുത്തിവെച്ചിരിക്കുന്നത്''

News18 Malayalam | news18-malayalam
Updated: February 4, 2020, 10:56 PM IST
കൊറോണ വൈറസ്: ചികിത്സാ ചെലവ് ചൈനയിൽ നിന്നും ഈടാക്കണമെന്ന് യൂത്ത് ഫ്രണ്ട് എം
News18 Malayalam
  • Share this:
കോട്ടയം: കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനും ചികിത്സക്കും ചെലവഴിക്കുന്ന മുഴുവൻ തുകയും ചൈനയിൽ നിന്ന് ഈടാക്കണമെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡ‍ന്റ് സാജൻ തൊടുക. ചൈനയുടെ കാര്യക്ഷമമല്ലാത്ത നടപടികൾ മൂലമാണ് ലോകം മുഴുവൻ ഭയാനകമായവിധം കൊറോണ പടർന്നുപിടിച്ചത്. ഹവായിലെ ലാബിൽ പരീക്ഷണം നടത്തിയപ്പോൾ പുറത്തായ വൈറസ് ആണെന്നുള്ള ആരോപണം നിലനിൽക്കുകയും ഉറവിടം വെളിപ്പെടുത്താൻ മടിക്കുന്നതും സംശയാസ്പദമാണെന്നും സാജൻ തൊടുക വാർത്താക്കുറിപ്പിൽ പറഞ്ഞു.

Also Read- Corona Virus: പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് സഹായവുമായി തദ്ദേശ സ്വയംഭരണ വകുപ്പും

ലോകാരോഗ്യ  സംഘടനയും യുഎൻ ഉൾപ്പെടെയുള്ള മറ്റ് അന്താരാഷ്ട്ര ഏജൻസികളും ഉടൻ ചൈനക്കെതിരെ അന്വേഷണം ആരംഭിക്കണം. ചൈനയുടെ ഇരുമ്പ് മറയ്ക്കുള്ളിൽ നടക്കുന്നത് എന്താണെന്ന് ലോകം അറിയുന്നില്ല. തായ്വാനും ഹോങ്കോങ്ങിലും നടക്കുന്ന വൻ ജനകീയ പ്രക്ഷോഭങ്ങളെ നേരിടാൻ ശ്രമിക്കുന്ന ചൈനയു‌ടെ ഗൂഢപദ്ധതികൾ എന്തെന്ന് കണ്ടെത്തേണ്ടതുണ്ട്. ലോക വ്യാപക നഷ്ടമാണ് ചൈന വരുത്തിവെച്ചിരിക്കുന്നത്. ചൈനയ്ക്ക് എതിരെ അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത് നൽകുമെന്നും സാജൻ തൊടുക പറഞ്ഞു.

 
First published: February 4, 2020, 10:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading