പ്രണയാഭ്യർത്ഥന നിരസിച്ചു; പതിനാറുകാരിയെ സിറിഞ്ചുകൊണ്ട് കുത്തിയ യുവാവ് പിടിയിൽ

സിറിഞ്ചിൽ എന്തോ ദ്രാവകം ഉണ്ടായിരുന്നെന്ന് പെൺകുട്ടിയുടെ മൊഴി

News18 Malayalam | news18-malayalam
Updated: October 21, 2019, 8:33 AM IST
പ്രണയാഭ്യർത്ഥന നിരസിച്ചു; പതിനാറുകാരിയെ സിറിഞ്ചുകൊണ്ട് കുത്തിയ യുവാവ് പിടിയിൽ
പ്രതീകാത്മകചിത്രം
  • Share this:
പത്തനംതിട്ട: പ്രണയാഭ്യർത്ഥന നിരസിച്ചതിന് പതിനാറു വയസ്സുകാരിയെ സിറിഞ്ച് ഉപയോഗിച്ച് കുത്തിയ യുവാവ് അറസ്റ്റിൽ. കുമ്പനാട് കടപ്ര തട്ടേക്കാട് കുഴിയുഴത്തിൽ അശ്വിൻ (18) ആണ് അറസ്റ്റിലായത്. സിറിഞ്ചിൽ എന്തോ ദ്രാവകം ഉണ്ടായിരുന്നെന്ന പെൺകുട്ടിയുടെ മൊഴിയെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധന നടത്തിയെങ്കിലും കുഴപ്പമില്ലെന്നാണ് റിപ്പോർട്ട്.

ഒരേ സ്കൂളിൽ പഠിച്ച ഇരുവരും തമ്മിൽ മൂന്നുവർഷത്തെ പരിചയം ഉണ്ടെന്ന് പൊലീസ് പറഞ്ഞു. മുൻപ് പലവട്ടം യുവാവ് പ്രണയാഭ്യർത്ഥന നടത്തിയിരുന്നെങ്കിലും പെൺകുട്ടി നിരസിച്ചിരുന്നു.

Also Read- വൊട്ടെടുപ്പ് തുടങ്ങി; കനത്ത മഴ പോളിങ്ങിനെ ബാധിക്കുമെന്ന് ആശങ്ക

ശനിയാഴ്ച രാവിലെ പരുമലക്കടവ് പാലത്തിൽ വച്ച് ഇയാൾ പെൺകുട്ടിയെ പിടിച്ചുനിർത്തി വീണ്ടും പ്രണയാഭ്യർത്ഥന നടത്തിയപ്പോഴും പെൺകുട്ടി ഒഴിഞ്ഞുമാറി. ഇതിൽ പ്രകോപിതനായ യുവാവ് സിറിഞ്ച് ഉപയോഗിച്ചു പെൺകുട്ടിയെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് സിറിഞ്ച് ആറ്റിൽ കളഞ്ഞു. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ഓഫീസ് മാനേജ്മെന്റ് വിദ്യാർഥിയാണ് അറസ്റ്റിലായ അശ്വിൻ.

First published: October 21, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading