നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • റോഡിലെ കുഴിയിൽ വീണ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

  റോഡിലെ കുഴിയിൽ വീണ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

  ഒപ്പം യാത്ര ചെയ്തയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  akshay kumar

  akshay kumar

  • Share this:
   കൊല്ലം കരുനാഗപ്പള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ചപ്പാത്ത് നിർമ്മിക്കുന്നതിനായി റോഡിലെടുത്ത കുഴിയിൽപ്പെട്ട് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. വെള്ളനാതുരുത്ത് ആതിരാഭവനത്തിൽ അക്ഷയ് കുമാർ ആണ് മരിച്ചത്. 19 വയസായിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന ബ്രഹ്മദത്തനെ ഗുരുതര പരിക്കുകളോടെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

   Also Read- സഹോദരന്റെ വിവാഹത്തിനെത്തിയ പ്രവാസി യുവാവ് വാഹനാപകടത്തിൽ മരിച്ചു

   കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ വള്ളിക്കാവ് -ഇടയനാമ്പലം റോഡിൽ കരാലിൽ ജംഗ്ഷനു സമീപമായിരുന്നു അപകടം. അപകടത്തിൽപ്പെട്ട യുവാക്കളെ ഉടൻ തന്നെ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും അക്ഷയ് കുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല.
   First published: