• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident| ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഇല്ലാതായത് കൈകാലുകൾ തളർന്ന അമ്മയുടെയും സഹോദരന്റെയും ഏക അത്താണി

Accident| ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഇല്ലാതായത് കൈകാലുകൾ തളർന്ന അമ്മയുടെയും സഹോദരന്റെയും ഏക അത്താണി

കൈകാലുകള്‍ക്ക് ശേഷിയില്ലാത്ത അമ്മയുടെയും സഹോദരന്റെയും കാര്യങ്ങളെല്ലാം നോക്കി അവര്‍ക്ക് ഭക്ഷണവും നല്‍കിയാണ് കിഷോര്‍ ചൊവ്വാഴ്ചയും വീട്ടില്‍നിന്നിറങ്ങിയത്. പട്ടാമ്പിയിലെ സ്വകാര്യലാബിലേക്ക് ജോലിക്കായി പോകവെയാണ് സ്വകാര്യബസ് ഇടിച്ചത്

  • Last Updated :
  • Share this:
    പാലക്കാട്: ഓങ്ങല്ലൂരില്‍ (Ongallur) ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. വാണിയംകുളം പുലാച്ചിത്ര സ്വദേശി കുന്നക്കാല്‍ത്തൊടി വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ മകന്‍ കിഷോർ (26) ആണു മരിച്ചത്. ഓങ്ങല്ലൂര്‍ പോക്കുപ്പടി മാട് ഇറക്കത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. വാണിയംകുളത്തുനിന്ന് പട്ടാമ്പിയിലേക്ക് വരികയായിരുന്ന കിഷോര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിരേവന്ന ബസ് ഇടിക്കുകയായിരുന്നു.

    റോഡിലേക്ക് തെറിച്ചുവീണ കിഷോറിന്റെ തലയിലൂടെ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പട്ടാമ്പി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഷൊര്‍ണൂരില്‍നിന്ന് അഗ്നിരക്ഷാസേനാ യൂണിറ്റും എത്തിയിരുന്നു. പട്ടാമ്പിയിലെ സ്വകാര്യ ലാബിലെ ജീവനക്കാരനാണ് കിഷോര്‍. അമ്മ: ഗിരിജ. സഹോദരങ്ങള്‍: കിരണ്‍, ഷിജിത്ത്.

    കൈകാലുകള്‍ക്ക് ശേഷിയില്ലാത്ത അമ്മയുടെയും സഹോദരന്റെയും കാര്യങ്ങളെല്ലാം നോക്കി അവര്‍ക്ക് ഭക്ഷണവും നല്‍കിയാണ് കിഷോര്‍ ചൊവ്വാഴ്ചയും വീട്ടില്‍നിന്നിറങ്ങിയത്. പട്ടാമ്പിയിലെ സ്വകാര്യലാബിലേക്ക് ജോലിക്കായി പോകവെയാണ് സ്വകാര്യബസ് ഇടിച്ചത്. വീടെന്ന കിഷോറിന്റെ സ്വപ്നം മാത്രമല്ല, കുടുംബത്തിന്റെ അത്താണിയെയാണ് നഷ്ടമായത്. അമ്മയും സഹോദരനുമായി കിഷോര്‍ അച്ഛന്റെ സഹോദരിയുടെ തറവാട്ടിലാണ് താമസം. പുലാച്ചിത്രയില്‍ പുതിയ വീടിന്റെ പണി നടന്നുവരികയായിരുന്നു. ഇവിടേക്ക് ഇരുവരെയും മാറ്റണമെന്നത് കിഷോറിന്റെ വലിയ സ്വപ്നമായിരുന്നെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.

    കിഷോര്‍ കുട്ടിയായിരിക്കുമ്പോഴേ അച്ഛന്‍ കൃഷ്ണന്‍കുട്ടി മരിച്ചു. അമ്മ ഗിരിജ (48) പത്തുവര്‍ഷത്തിലേറെയായി കൈകാലുകള്‍ തളര്‍ന്നു കിടപ്പിലാണ്. ഈ സങ്കടത്തില്‍ കഴിയുമ്പോഴാണ് മൂത്തസഹോദരന്‍ കിരണിനും (27) ഇതേ അസുഖം പിടിപെട്ടത്. ഇതോടെ, രണ്ടുപേരുടെയും പരിപാലനമെല്ലാം കിഷോറിന്റെ ചുമലിലായി.

    ബസും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂൾ വിദ്യാർത്ഥി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

    ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂൾ വിദ്യാർത്ഥി മരിച്ചു. കോതമംഗലം പോത്താനിക്കാട് ചാത്തമറ്റത്താണ് വാഹനാപകടം നടന്നത്. മൂവാറ്റുപുഴ, പോത്താനിക്കാട് റൂട്ടിലോടുന്ന റോസ്ലാലാൻറ് ബസ് കുട്ടികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.

    പോത്താനിക്കാട് ഓട്ടോ ഡ്രൈവറായ പുറമറ്റത്തിൽ അനിലിന്റെ മകൻ പതിനഞ്ചു വയസുളള എബിൻ ആണ് മരിച്ചത്. തൊടുപുഴ സെന്റ് മേരീസ്‌ ഹൈസ്കൂൾ പത്താം ക്ലാസ്സ്‌ വിദ്യാർഥിയാണ് എബിൻ. കൂടെയുണ്ടായിരുന്ന ഇല്ലിക്കൽ ജോയിയുടെ മകൻ ജിബിനെ ഗുരുതര പരിക്കുകളോടെ തൊടുപുഴ ചാഴിക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ട്യൂഷൻ കഴിഞ്ഞു മടങ്ങുകയായിരുന്ന കുട്ടികളാണ് അപകടത്തിൽ പെട്ടത്.

    വളവും റോഡിന്റെ വീതി കുറവുമാണ് അപകടകാരണമെന്ന് പറയപ്പെടുന്നു. പോത്താനിക്കാട് പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോത്താനിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
    Published by:Rajesh V
    First published: