കൊല്ലം: കൊട്ടാരക്കര (Kottarakkara) കമ്പംകോട് വാഹനാപകടത്തിൽ (Accident) യുവാവ് മരിച്ചു. കമ്പംകോട് സ്വദേശി റ്റിജു അലക്സ് (28) ആണ് മരിച്ചത്. റ്റിജു സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് എതിർ ദിശയിൽ നിന്നു വന്ന ഗുഡ്സ് വാൻ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റ്റിജുവിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ ഏക്ഷിക്കാനായില്ല. മൃതദേഹം ഗോകുലം മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി. സിവിൽ എഞ്ചിനീയറിംഗ് ജോലി ചെയ്തു വരികയായിരുന്നു റ്റിജു. വീടിന് സമീപത്തെ എം സി റോഡിലാണ് അപകടമുണ്ടായത്.
എരുമേലി പ്ലാച്ചേരിയില്‍ അമിത വേഗത്തിലെത്തിയ കാര്‍ പോസ്റ്റിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. റാന്നി മക്കപ്പുഴ സ്വദേശി പ്ലാമൂട്ടില്‍ സഞ്ജു തോമസ് (22) ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ എരുമേലി- പ്ലാച്ചേരി റൂട്ടില്‍, പ്ലാച്ചേരിക്കും മുക്കടയ്ക്കും ഇടയിലായിരുന്നു അപകടം.
സഞ്ജു ഓടിച്ചിരുന്ന കാര്‍ 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സഞ്ജുവിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അമിത വേഗത്തില്‍ വന്ന വാഹനം വഴിയോരത്തെ പോസ്റ്റില്‍ ഇടിച്ച ശേഷമാണ് താഴ്ചയിലേക്ക് മറിഞ്ഞത്.
ഓടിക്കൂടിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മണിമല പോലീസും, റാന്നിയില്‍ നിന്നുള്ള ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനത്തിനുള്ളില്‍ നിന്നും സഞ്ജുവിനെ പുറത്തെടുത്തത്.
ആഡംബര ബസില്‍ കൊല്ലത്ത് എത്തിച്ച പത്ത് ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
വില്‍പ്പനയ്ക്കായി കൊല്ലം നഗരത്തിലെത്തിച്ച വന്‍ നിരോധിത പുകയില ഉല്‍പ്പനങ്ങള്‍ പോലീസ് പിടികൂടി. ആഡംബര ബസില്‍ കൊല്ലത്ത് എത്തിച്ച് പിക്ക് അപ്പ് വാനില്‍ കടത്തുന്നതിനിടിയില്‍ പത്ത് ചാക്കുകളിലായി സൂക്ഷിച്ച 30000 പാക്കറ്റ് നിരോധിത പുകയില ഉത്പനങ്ങളാണ് പൊലീസ് പിടികൂടിയത്. പിക്കഅപ്പ് വാനും ഉത്പനങ്ങള്‍ കടത്തിയ വടക്കേവിള വില്ലേജില്‍ പളളിമുക്ക് ഗോപാലശ്ശേരി ജി.വി നഗര്‍ 203 വയലില്‍ വീട്ടില്‍ വിനു മകന് വിജീഷ് (30), തൃക്കോവില്‍ വട്ടം വില്ലേജില്‍ കണ്ണനല്ലൂര്‍ സെന്റ് മേരി പളളിക്ക് സമീപം അനുഗ്രഹ ഭവനില്‍ നെല്‍സണ്‍ മകന് സുരേഷ്(48) എന്നിവരെയും പോലീസ് പിടികൂടി.
അന്യസംസ്ഥാനത്ത് നിന്നും ആഡംബര ബസില്‍ വലിയ കാര്‍ട്ടണില്‍ പാഴ്സലാക്കി കുമാര്‍ ജംഗ്ഷനില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും പിക്ക്അപ്പ് വാനില്‍ കടത്താന്‍ ശ്രമിച്ച സമയമാണ് പോലീസ് പിടികൂടിയത്. അന്വേഷിച്ചവരോട് ചെരിപ്പിന്റെ പാഴ്സാലാണെന്ന് ഇവര്‍ തെറ്റിധരിപ്പിക്കുകയായിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ വിശദ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണെന്ന് കണ്ട് പിടികൂടിയത്.
കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ രതീഷ്.ആറിന്റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ രതീഷ്കുമാര്‍, അഷറഫ്, ബാലചന്ദ്രന്, ബാബു, എ.എസ്.ഐ സോമരാജന്, ഹരിലാല്‍ എസ്.സി.പി.ഒ മനു, സീനു ബിനു സി.പി.ഓമാരായ ആന്‍ഡ്രൂസ്, അന്‍ഷാദ് എന്നിവരുള്‍പ്പെട്ട സംഘമാണ് പുകയില കടത്തിയവരെ പിടികൂടിയത്. ഇവരെയും വാഹനവും കോടതിയില്‍ ഹാജരാക്കി.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.