നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കാസർഗോഡ് DYFI പ്രവർത്തകന്‍റെ കൊലപാതകം; യൂത്ത് ലീഗ് പ്രവർത്തകൻ കസ്റ്റഡിയിൽ

    കാസർഗോഡ് DYFI പ്രവർത്തകന്‍റെ കൊലപാതകം; യൂത്ത് ലീഗ് പ്രവർത്തകൻ കസ്റ്റഡിയിൽ

    യൂത്ത് ലീഗ് പ്രവർത്തകനായ മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറിയുള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെയാണ് കൊലക്കുറ്റത്തിന് കേസെടുത്തത്

    അബ്ദുൾ റഹ്മാൻ

    അബ്ദുൾ റഹ്മാൻ

    • Last Updated :
    • Share this:
      കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനടുത്ത് കല്ലൂരാവി മുണ്ടത്തോട് ബുധനാഴ്ച രാത്രി ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്‍ ഔഫ്​ കൊല്ലപ്പെട്ട സംഭവത്തില്‍ യൂത്ത് ലീഗ് പ്രവർത്തകൻ കസ്റ്റഡിയിൽ. യൂത്ത് ലീഗ് പ്രവർത്തകനായ മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറിയുള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെയാണ് കൊലക്കുറ്റത്തിന് കേസെടുത്തത്.

      ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് അബ്ദുള്‍ റഹ്മാന്‍ ഔഫ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ സംഭവത്തില്‍ രാഷ്ട്രീയമുണ്ടോയെന്ന് വ്യക്തമാക്കാനാവുകയുള്ളൂവെന്നും ഡി. ശില്‍പ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ കല്ലൂരാവി സ്വദേശി അബ്ദുൾ റഹ്മാൻ എന്ന ഔഫ് കൊല്ലപ്പെട്ടത്

      Also Read 'മുസ്ലിം ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണം; നേതൃത്വം അണികളെ നിലക്ക് നിര്‍ത്തണം': കാന്തപുരം

      രാത്രി പത്തരയോടെ ബൈക്കിൽ വരികയായിരുന്നു ഔഫിനെയും സുഹൃത്തിനെയും കല്ലൂരാവി-പഴയ കടപ്പുറം റോഡില്‍ തടഞ്ഞുനിർത്തി ഒരുസംഘം ആക്രമിക്കുകയായിരുന്നു. നെഞ്ചിൽ ആഴത്തിൽ കുത്തേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശുഹൈബ് പരുക്കുകളോടെ രക്ഷപ്പെട്ടു.

      തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് മുസ്ലീം ലീഗ്- ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മില്‍ സംഘർഷമുണ്ടായിരുന്നു. ഇതിന് തുടർച്ചയായാണ് അക്രമമെന്നാണ് സൂചന. സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ എൽഡിഎഫ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുകയാണ്.
      Published by:user_49
      First published:
      )}