സാമ്പത്തിക സംവരണം: സി.പി.എമ്മും ആർ.എസ്.എസും ഒരേ റൂട്ടിലോടുന്ന ബസ്സെന്ന് യൂത്ത് ലീഗ്
News18 Malayalam
Updated: January 7, 2019, 6:10 PM IST

- News18 Malayalam
- Last Updated: January 7, 2019, 6:10 PM IST
കോഴിക്കോട്: ആദിവാസി - മുസ്ലിം - മറ്റു പിന്നാക്ക വിരുദ്ധ നിലപാടു സ്വീകരിക്കുന്നതിൽ സി.പി.എമ്മും ആർ.എസ്.എസും ഒരേ റൂട്ടിലോടുന്ന ബസ്സാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ഫേസ്ബുക്കിലാണ് ഫിറോസ് പ്രതികരിച്ചത്. ഈ തീരുമാനത്തെ സ്വാഗതം ചെയ്ത മുഖ്യമന്ത്രിയെയും ഫിറോസ് വിമർശിച്ചു.
ദളിതരുടെയും ആദിവാസികളുടെയും മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും അവരോടൊപ്പം നിൽക്കുന്ന ജന വിഭാഗങ്ങളുടെയും നിരന്തര പോരാട്ടത്തിന്റെ ഫലമായി നേടിയെടുത്ത ഭരണഘടനാപരമായ അവകാശമാണ് ബി.ജെ.പി സർക്കാർ സാമ്പത്തിക സംവരണമെന്ന ആശയത്തിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്ന് പി.കെ. ഫിറോസ് ആരോപിച്ചു.
സി.പി.എം സർക്കാർ ഇതിനുള്ള ശ്രമങ്ങൾ കേരളത്തിൽ ഇതിനകം ആരംഭിക്കുകയും രാജ്യത്തുടനീളം നടപ്പിലാക്കാൻ പാർട്ടി സെക്രട്ടറി തന്നെ ബി.ജെ.പിയോടാവശ്യപ്പെടുകയും ചെയ്തിരുന്നു. ബി.ജെ.പി ഇപ്പോൾ അക്കാര്യം നടപ്പിലാക്കാൻ തീരുമാനിക്കുകയും പിണറായി വിജയൻ അതിനെ സ്വാഗതം ചെയ്യുകയും ചെയ്തിരിക്കുന്നു. ഈ രണ്ട് കൂട്ടരുടെയും സംവരണ വിരുദ്ധ നിലപാടുകൾക്കെതിരെ സംവരണീയ വിഭാഗങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് യൂത്ത് ലീഗ് നേതൃപരമായ പങ്ക് വഹിക്കും. ഇക്കാര്യത്തിൽ എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുകയാണെന്നും പി.കെ. ഫിറോസ് കുറിച്ചു.