പ്രവാസി വിഷയം: മുനവ്വറലി ശിഹാബ് തങ്ങൾ ഉപവസിക്കും, സമരം ശക്തമാക്കി യൂത്ത് ലീഗ്

വിവിധ റാങ്ക് ലിസ്റ്റുകൾ നിലനിൽക്കെ തന്നെ തങ്ങളുടെ സ്വന്തക്കാരെ തിരുകി കയറ്റാൻ പിൻവാതിൽ നിയമനത്തിനാണ് സർക്കാർ പ്രാധാന്യം കൊടുക്കുന്നത്

News18 Malayalam | news18-malayalam
Updated: June 20, 2020, 9:43 PM IST
പ്രവാസി വിഷയം: മുനവ്വറലി ശിഹാബ് തങ്ങൾ ഉപവസിക്കും, സമരം ശക്തമാക്കി യൂത്ത് ലീഗ്
പ്രതീകാത്മ
  • Share this:
കോഴിക്കോട് : പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന സർക്കാർ നിലപാടിൽ സമരം ശക്തമാക്കാനും ജൂൺ 24ന്  ബുധനാഴ്ച സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്താനും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ഏകദിന ഉപവാസം കോഴിക്കോട് ആണ് നടക്കുക.

സംസ്ഥാനത്ത് കോവിഡിന്റെ മറവിൽ നിയമന നിരോധനം ഏർപ്പെടുത്തി യുവാക്കളുടെ പ്രതീക്ഷ തകർക്കുന്ന ഇടത് സർക്കാർ നടപടി അംഗീകരിക്കാൻ ആവില്ലെന്ന് സെക്രട്ടറിയേറ്റ് പറഞ്ഞു. ജനങ്ങൾ കോവിഡിന്റെ ഭീതിയിൽ നിൽക്കുമ്പോൾ എല്ലാ മേഖലയിലും തങ്ങളുടെ സ്വാർത്ഥ താത്‌പര്യങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ മുൻ‌തൂക്കം നൽകുന്നത്.

വിവിധ റാങ്ക് ലിസ്റ്റുകൾ നിലനിൽക്കെ തന്നെ തങ്ങളുടെ സ്വന്തക്കാരെ തിരുകി കയറ്റാൻ പിൻവാതിൽ നിയമനത്തിനാണ് സർക്കാർ പ്രാധാന്യം കൊടുക്കുന്നത്. താത്കാലിക നിയമനങ്ങൾ നിർത്തിവെച്ച് റാങ്ക് ലിസ്റ്റിൽ നിന്നും സ്ഥിര നിയമനം നടത്തണമെന്നും കോവിഡ് കാലത്ത് കാലാവധി തീർന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടണമെന്നും യോഗം ആവശ്യപ്പെട്ടു.

കേരളത്തിലെ ബിരുദധാരികൾ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസിനെ അട്ടിമറിക്കുന്ന സമീപനമാണ് ഇടത് സർക്കാർ കൈക്കൊണ്ടതെന്ന് സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.  ഒമ്പതിനായിരത്തോളം ഒ.എം.ആർ ഷീറ്റുകൾ കമ്പ്യൂട്ടറൈസ്ഡ് വാല്യൂയേഷനിൽ റിജെക്ട് ചെയ്യപ്പെട്ടത് ഗുരുതരമായ ഗൂഡോലോചനയുടെ ഭാഗമാണ്. ഇത് സംബന്ധമായ അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
TRENDING:Gold Price| സ്വര്‍ണവിലയിൽ റെക്കോഡ് വർധനവ്; ആറു മാസത്തിനിടയിൽ കൂടിയത് 6400 രൂപ [NEWS]Amazon Alcohol Delivery| കുടിയന്മാർക്ക് സന്തോഷ വാർത്ത; ആമസോണ്‍ ഓണ്‍ലൈൻ മദ്യവിതരണരംഗത്തേക്ക്; ആദ്യം ബംഗാളിൽ [NEWS]RIP Sachy | 'സച്ചിയേട്ടാ, കണ്ണമ്മയെ നിങ്ങൾ കരയിച്ചു': നടി ഗൗരി നന്ദയുടെ ഹൃദയകാരിയായ കുറിപ്പ് [NEWS]
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. എം.എ സമദ്, നജീബ് കാന്തപുരം,  ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മായില്‍, പി.എ അബ്ദുള്‍ കരീം, മുജീബ് കാടേരി, പി.ജി മുഹമ്മദ്, ആഷിക്ക് ചെലവൂര്‍, വി.വി മുഹമ്മദലി, എ.കെ.എം അഷറഫ്, പി.പി അന്‍വര്‍ സാദത്ത് ചർച്ചയിൽ പങ്കെടുത്തു
First published: June 20, 2020, 9:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading