നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മന്ത്രി ടിപി രാമകൃഷ്ണന്റെ വാഹനം തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ; പ്രതിഷേധക്കാർക്ക് നേരെ ലാത്തിവീശി പൊലീസ്

  മന്ത്രി ടിപി രാമകൃഷ്ണന്റെ വാഹനം തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ; പ്രതിഷേധക്കാർക്ക് നേരെ ലാത്തിവീശി പൊലീസ്

  പ്രവാസികളെ നാട്ടിലെത്തിക്കണമെന്നും കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്നും ആവശ്യപ്പെട്ടാണ് കോഴിക്കോട് കലക്ട്രേറ്റിന് മുന്നിൽ യൂത്ത് ലീഗ് ഉപരോധ സമരം സംഘടിപ്പിച്ചത്.

  മന്ത്രി ടിപി രാമകൃഷ്ണൻ

  മന്ത്രി ടിപി രാമകൃഷ്ണൻ

  • Share this:
   കോഴിക്കോട്: മന്ത്രി ടിപി രാമകൃഷ്ണന്റെ വാഹനം തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നും കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്നും ആവശ്യപ്പെട്ടാണ് കോഴിക്കോട് കലക്ട്രേറ്റിന് മുന്നിൽ യൂത്ത് ലീഗ് ഉപരോധ സമരം സംഘടിപ്പിച്ചത്.

   നാൽപ്പതോളം പേരാണ് ഉപരോധ സമരത്തിൽ പങ്കെടുത്തത്.പ്രവർത്തകർ കലക്ടറേറ്റ് കവാടം ഉപരോധിച്ച് പ്രതിഷേധിക്കുമ്പോഴാണ് കൊവിഡ് അവലോകന യോഗത്തിൽ പങ്കെടുക്കുവാൻ മന്ത്രി ടി.പി.രാമകൃഷ്ണൻ എത്തിയത്.

   TRENDING:ആ ദിവസങ്ങളിൽ ആത്മഹത്യയെ കുറിച്ച് മാത്രമായിരുന്നു ചിന്ത; വിഷാദരോഗത്തെ കുറിച്ച് റോബിൻ ഉത്തപ്പ [NEWS]കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം മോഷണശ്രമത്തിനിടെ; ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ [NEWS]'ആന ചരിഞ്ഞസംഭവം അന്വേഷിക്കും; കുറ്റക്കാര്‍ക്കെതിരെ നടപടി': കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ [NEWS]

   ഈ സമയം പ്രതിഷേധക്കാർ മന്ത്രിയുടെ വാഹനം തടയുകയായിരുന്നു. പിരിഞ്ഞു പോവാൻ പൊലിസ് ആവശ്യപ്പെട്ടെങ്കിലും പിന്തിരിയാൻ പ്രവർത്തകർ കൂട്ടാക്കിയില്ല. മുദ്രാവാക്യം വിളിച്ച് വാഹനത്തിന് മുൻപിൽ നിലയുറപ്പിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തി വീശി.

   മന്ത്രിയുടെ വാഹനം മറ്റൊരു വഴിയിലൂടെ പൊലീസ് കടത്തി വിട്ടു. മന്ത്രിയുടെ വാഹനം കടന്നുപോയ ശേഷം യൂത്ത് ലീഗിന്റെ ഉപരോധം  തുടർന്നു. ഒടുവിൽ പി.കെ.ഫിറോസ് ഉൾപ്പെടെയുള്ള സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

   First published: