നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മുസ്ലിങ്ങൾ കോവിഡ് പരത്തി'യെന്ന പരാമര്‍ശം; പ്രഭാഷകൻ എൻ. ഗോപാലകൃഷ്ണനെതിരെ ഡിജിപിക്ക് യൂത്ത്‌ ലീഗിന്റെ പരാതി

  'മുസ്ലിങ്ങൾ കോവിഡ് പരത്തി'യെന്ന പരാമര്‍ശം; പ്രഭാഷകൻ എൻ. ഗോപാലകൃഷ്ണനെതിരെ ഡിജിപിക്ക് യൂത്ത്‌ ലീഗിന്റെ പരാതി

  Youth League against N Gopalakrishnan | മുസ്ലിം സമുദായത്തെ ഭീകരവാദികളായി  ചിത്രീകരിച്ചുകൊണ്ട്, സമൂഹത്തില്‍  വര്‍ഗീയ പരമായ ചേരിതിരിവ്  ഉണ്ടാക്കി സംഘര്‍ഷം സൃഷ്ടിക്കാനും, അതിലുപരി ഒരു പ്രത്യേക സമുദായത്തെ പൊതു ജന മധ്യത്തില്‍  തേജോവധം ചെയ്യുവാനും വേണ്ടി മനപ്പൂര്‍വ്വം കരുതിക്കൂട്ടി പ്രചരണം നടത്തിയതാണെന്നും പരാതിക്കാരനായ മുസ്‌ലിം യൂത്ത്‌ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. 

  പി കെ ഫിറോസ്- എൻ ഗോപാലകൃഷ്ണൻ

  പി കെ ഫിറോസ്- എൻ ഗോപാലകൃഷ്ണൻ

  • Share this:
  കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ സാമുദായിക സ്പര്‍ധ വളര്‍ത്തി, വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ച സംഘപരിവാര്‍ സഹയാത്രികനായ എന്‍. ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ ലീഗ് ഡിജിപിക്ക് പരാതി നല്‍കി. ഇന്ത്യ മുഴുവന്‍ കോവിഡ് പടര്‍ത്തിയത് മുസ്ലിങ്ങൾ ആണെന്നും ഡല്‍ഹി നിസാമുദ്ദീനിലെ  തബ്‌ലീഗ് സമ്മേളനങ്ങള്‍ കോവിഡ് പടര്‍ത്താന്‍  വേണ്ടി ആസൂത്രണം ചെയ്തതാണെന്നും ഉള്ള വ്യാജപ്രചാരണം ആണ് ഗോപാലകൃഷ്ണന്‍ സോഷ്യല്‍ മീഡിയ വഴി നടത്തിയത്.

  മുസ്ലിം സമുദായത്തെ ഭീകരവാദികളായി  ചിത്രീകരിച്ചുകൊണ്ട്, സമൂഹത്തില്‍  വര്‍ഗീയ പരമായ ചേരിതിരിവ്  ഉണ്ടാക്കി സംഘര്‍ഷം സൃഷ്ടിക്കാനും, അതിലുപരി ഒരു പ്രത്യേക സമുദായത്തെ പൊതു ജന മധ്യത്തില്‍  തേജോവധം ചെയ്യുവാനും വേണ്ടി മനപ്പൂര്‍വ്വം കരുതിക്കൂട്ടി പ്രചരണം നടത്തിയതാണെന്നും പരാതിക്കാരനായ മുസ്‌ലിം യൂത്ത്‌ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

  TRENDING:ശമ്പളം പിടിക്കൽ ഓർഡിനൻസിന് സ്റ്റേയില്ല; ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി [NEWS]UAE | ഇന്ത്യക്കാരൻ കൊറോണ ബാധിച്ച് മരിച്ചു; ഭാര്യക്ക് ജോലി വാഗ്ദാനം ചെയ്ത് തൊഴിലുടമ [NEWS]പ്രവാസികളുടെ മടങ്ങിവരവ്: കേരളത്തിലേക്ക് ആദ്യ ആഴ്ച 15 വിമാനങ്ങൾ; സർവീസിന്‍റെ പൂർണവിവരം [NEWS]

  രാജ്യത്തും സംസ്ഥാനത്തും കോവിഡ് പരത്തിയത് മുസ്ലിം സമുദായം ആണെന്നും പള്ളികളില്‍ കൂടി അത് പകര്‍ത്താന്‍ വേണ്ടി ആഹ്വാനം ചെയ്തു എന്നുമുള്ള വസ്തുതാവിരുദ്ധമായ പ്രചരണങ്ങള്‍ നാട്ടില്‍ കലാപം  സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ  ഭാഗമായിട്ടുള്ളതാണ്. മാത്രമല്ല ഇത്തരം  പ്രചരണങ്ങള്‍ അദ്ദേഹം നടത്തുന്നതോടൊപ്പം സോഷ്യല്‍ മീഡിയ വഴി അത്  പ്രചരിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. അതിനോടൊപ്പം തന്നെ മുസ്ലിം സമുദായത്തെ ഇല്ലായ്മ ചെയ്തു കളയും എന്ന് ഭീഷണിപ്പെടുത്തുകയുമാണ്. പൊതുസമൂഹത്തില്‍ ചേരിതിരിവ്  ഉണ്ടാക്കുന്നതിനും വര്‍ഗീയമായ വിവേചനം  സൃഷ്ടിക്കുന്നതിനും കാരണമായിരിക്കയാണ് ഈ പ്രസ്താവനകള്‍. കൊറോണക്കെതിരെ ലോകം ഒറ്റക്കെട്ടായി പേരാടുന്ന ഈ സമയത്ത് മനുഷ്യരെ ജാതീയമായി വേര്‍തിരിക്കുന്നത് അത്യന്തം അപകടമാണ് -ഫിറോസ് പറഞ്ഞു.

  ഗോപാലകൃഷ്ണനെതിരെ  ഇന്ത്യന്‍ ശിക്ഷാ നിയമം 146, 153A, 160,  295,  295A, 298, 500, 504, 506, 507 പ്രകാരവും,  വര്‍ഗീയ പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതിന് ഐ. ടി ആക്ട് പ്രകാരവും,  കോവിഡ് എന്ന മഹാമാരിയെ വര്‍ഗീയ പ്രചരണത്തിനായി  ഉപയോഗിച്ചതിന് കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020 പ്രകാരവും, നിയമ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ പറഞ്ഞു. പരാതിക്കടിസ്ഥാനമായ സോഷ്യല്‍ മീഡിയ ലിങ്കുകളും ഉള്‍പ്പെടെയാണ് നല്‍കിയിട്ടുണ്ട്.

  First published: