'പട്ടാമ്പിയിൽ കോൺഗ്രസിനേക്കാൾ സ്വാധീനം'; മുസ്ലിം ലീഗ് മത്സരിക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ്

നിലവിൽ ഇവിടെ കോൺഗ്രസാണ് മത്സരിയ്ക്കുന്നതെങ്കിലും സംഘടനാ ശേഷിയിലും ജനപിന്തുണയിലും ലീഗിനാണ് മുൻതൂക്കമെന്ന് യൂത്ത് ലീഗ്  പറയുന്നു.

News18 Malayalam | news18-malayalam
Updated: January 14, 2021, 10:52 AM IST
'പട്ടാമ്പിയിൽ കോൺഗ്രസിനേക്കാൾ സ്വാധീനം'; മുസ്ലിം ലീഗ് മത്സരിക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ്
News18 malayalam
  • Share this:
പാലക്കാട്: ജില്ലയിൽ മണ്ണാർക്കാടിന് പുറമെ ഇത്തവണ പട്ടാമ്പി മണ്ഡലംകൂടി  അധികമായി ആവശ്യപ്പെടണമെന്ന് വ്യക്തമാക്കി യൂത്ത് ലീഗ് പ്രാദേശിക നേതൃത്വം പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കത്ത് നൽകി.  പട്ടാമ്പിയിൽ കോൺഗ്രസിനേക്കാൾ സ്വാധീനം ലീഗിനാണെന്ന് വ്യക്തമാക്കിയാണ് ഇവിടെ മണ്ഡലം LDF ൽ നിന്നും തിരിച്ചുപിടിക്കാൻ ലീഗിനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ്  രംഗത്തെത്തിയത്.

Also Read- സ്വർണവില ഇന്നും കുറഞ്ഞു; ഒരാഴ്ചക്കിടെ കുറഞ്ഞത് 1800 രൂപ; ഇന്നത്തെ വില അറിയാം

12 നിയമസഭാ മണ്ഡലങ്ങളുള്ള  പാലക്കാട് ജില്ലയിൽ, നിലവിൽ മണ്ണാർക്കാട് സീറ്റിൽ മാത്രമാണ് മുസ്ലീം ലീഗ് മത്സരിക്കുന്നത്. എന്നാൽ ഇത്തവണ പട്ടാമ്പി അധികമായി നേടണമെന്നാണ് യൂത്ത് ലീഗിൻ്റെ ആവശ്യം. നിലവിൽ ഇവിടെ കോൺഗ്രസാണ് മത്സരിയ്ക്കുന്നതെങ്കിലും സംഘടനാ ശേഷിയിലും ജനപിന്തുണയിലും ലീഗിനാണ് മുൻതൂക്കമെന്ന് യൂത്ത് ലീഗ്  പട്ടാമ്പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇസ്മയിൽ വിളയൂർ, പി കെ കുഞ്ഞാലിക്കുട്ടിയ്ക്കയച്ച കത്തിൽ വ്യക്തമാക്കുന്നു. എൽഡിഎഫിൽ നിന്നും സീറ്റ് തിരിച്ചുപിടിക്കാൻ ഇവിടെ ലീഗ് മത്സരിയ്ക്കുന്നതാണ് നല്ലതെന്നും യൂത്ത് ലീഗ് പ്രദേശിക നേതൃത്വം പറയുന്നു.

Also Read- മുസ്ലീം ലീഗ് നിയമസഭയിലും പുതുമുഖങ്ങളെ ഇറക്കും; എട്ട് സിറ്റിംഗ് എം.എല്‍.എ.മാര്‍ക്ക് സീറ്റുണ്ടാവില്ല

പട്ടാമ്പി മണ്ഡലത്തിൽ ഉൾപ്പെട്ട ഏഴു പഞ്ചായത്തുകളിലും, പട്ടാമ്പി നഗരസഭയിലും ലീഗിനും കോൺഗ്രസിനും കിട്ടിയ വോട്ട് കണക്കും കുഞ്ഞാലിക്കുട്ടിയ്ക്കയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്. 2015 ലും 2020 ലും നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിൽ  മത്സരിച്ച സീറ്റുകളിൽ കൂടുതൽ വിജയം നേടിയത് ലീഗാണെന്നാണ് ഇവർ കണക്കുകൾ നിരത്തി വ്യക്തമാക്കുന്നത്.  യൂത്ത് ലീഗ് അവകാശവാദത്തോട് കോൺഗ്രസ് നേതൃത്വം പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും പ്രാദേശികമായി ഭിന്നത രൂക്ഷമാവുകയാണ്.
Published by: Rajesh V
First published: January 14, 2021, 10:52 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading