കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെയോ ബി.ജെ.പിയുടെയോ അനുമതി വാങ്ങി സമരം നടത്തേണ്ട ഗതികേട് യൂത്ത് ലീഗിനില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. കോഴിക്കോട് കടപ്പുറത്ത് ശാഹീന്‍ബാഗ് സമരം നടത്തുന്നവര്‍ തീവ്രവാദികളാണെന്ന കെ. സുരേന്ദ്രെന്റ പ്രസ്താവനക്ക് മറുപടിയായാണ് ഫിറോസിെന്റ ഫെയ്സ്ബുക്ക് പോസ്റ്റ്.
തീവ്രവാദികളാണ് സമരം നടത്തുന്നത് എന്നത് ബി.ജെ.പി പ്രവര്‍ത്തകരാണ് സമരം ചെയ്യുന്നതെന്ന് തെറ്റിദ്ധരിച്ച് പറഞ്ഞതായിരിക്കുമെന്നും കേരളത്തിലെ ഏറ്റവും വലിയ തീവ്രവാദ പ്രസ്ഥാനം ബി.ജെ.പിയാണെന്നും ഫിറോസ് കുറിച്ചു.
അനുമതി വാങ്ങാതെയാണ് കോഴിക്കോട് കടപ്പുറത്ത് യൂത്ത് ലീഗ് സമരം ചെയ്യുന്നതെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു. കടപ്പുറത്തിന്റെ അനുമതി കൊടുക്കുന്ന പോർട്ട് ഓഫീസറായിട്ടാണ് കെ. സുരേന്ദ്രൻ ചുമതലയേറ്റെടുത്തതെന്ന് സത്യമായിട്ടും അറിയില്ലായിരുന്നു. ഞങ്ങൾ കരുതിയത് താങ്കളെ ബി.ജെ.പി യുടെ സംസ്ഥാന പ്രസിഡണ്ടായിട്ടാണ് പ്രഖ്യാപിച്ചതെന്നാണ്. ഏതായാലും താങ്കളുടെയോ ബി.ജെ.പിയുടെയോ അനുമതി വാങ്ങി സമരം നടത്തേണ്ട ഗതികേട് യൂത്ത് ലീഗിനില്ല.
പിന്നെ തീവ്രവാദികളാണ് സമരം നടത്തുന്നത് എന്ന അഭിപ്രായത്തെ സംബന്ധിച്ച്. സമരം ചെയ്യുന്നത് ബി.ജെ.പി പ്രവർത്തകരാണെന്ന തെറ്റിദ്ധാരണയിലായിരിക്കും അദ്ധേഹം അങ്ങിനെ പറഞ്ഞത്. കാരണം കേരളത്തിലെ ഏറ്റവും വലിയ തീവ്രവാദ പ്രസ്ഥാനം ബി.ജെ.പിയാണ്.
ഇനി അനുമതിയുടെ കാര്യം. നിലവിൽ എല്ലാ അനുമതിയും വാങ്ങിയിട്ടാണ് യൂത്ത് ലീഗ് സമരം ചെയ്യുന്നത്. എന്ന് കരുതി എല്ലായ്പ്പോഴും അനുമതി വാങ്ങി സമരം ചെയ്യണമെന്നുമില്ല. നിയമലംഘനവും സമരമാണെന്ന കാര്യം സുരേന്ദ്രൻ അറിയണമെങ്കിൽ സ്വാതന്ത്ര്യ സമര ചരിത്രത്താളുകൾ ഒന്നു മറിച്ചു നോക്കണം. സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തവരുടെ പിൻമുറക്കാർക്ക് അതിനൊക്കെ സമയമുണ്ടാവുമോ ആവോ!?
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.