നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒവൈസി ബന്ധത്തിന് മുസ്ലിം ലീഗ് അനുമതി നല്‍കിയില്ല; യൂത്ത് ലീഗ് ദേശിയ പ്രസിഡന്റ് രാജിവെച്ചു

  ഒവൈസി ബന്ധത്തിന് മുസ്ലിം ലീഗ് അനുമതി നല്‍കിയില്ല; യൂത്ത് ലീഗ് ദേശിയ പ്രസിഡന്റ് രാജിവെച്ചു

  പുതിയ പാര്‍ട്ടിയായ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തിലേക്ക് സാബിര്‍ ഗഫാര്‍ എത്തുമെന്നാണ് സൂചന.

  News18 Malayalam

  News18 Malayalam

  • Share this:
  കോഴിക്കോട്: ബംഗാളിലെ പുതിയ രാഷ്ട്രീയ നീക്കത്തെ പിന്തുണയ്ക്കുന്ന യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ സംഘടനയില്‍ നിന്ന് രാജിവച്ചു. ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഒവൈസിയുമായി സഹകരിച്ചുള്ള പുതിയ രാഷ്ട്രീയ നീക്കത്തെ മുസ്ലിം ലീഗ് എതിര്‍ത്തതോടെയാണ് രാജി.  പുതിയ പാര്‍ട്ടിയായ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തിലേക്ക് സാബിര്‍ ഗഫാര്‍ എത്തുമെന്നാണ് സൂചന.

  Also Read- 'പ്രധാനസമയങ്ങളിൽ പാർലമെന്റിൽ പങ്കെടുക്കാതെ കല്യാണ വീട്ടിൽ ബിരിയാണി തിന്നാൻ പോയവരാണ് ഗീർവാണം അടിക്കുന്നത്'; സുപ്രഭാതം മുഖപ്രസംഗത്തിനെതിരെ പി ജയരാജൻ

  പശ്ചിമ ബംഗാളിലെ ആത്മീയ കേന്ദ്രമായ ഫുര്‍ഫുറാ ശരീഫ് ആത്മീയ നേതാവ് അബ്ബാസ് സിദ്ധിഖിയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത്. അസദുദ്ദീന്‍ ഒവൈസിയുടെ എ ഐ എം ഐ എമ്മുമായി ചേര്‍ന്ന് ബംഗാളില്‍ 100 ഓളം സീറ്റുകളില്‍ മത്സരിക്കാനാണ് നീക്കം. സഖ്യ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തത് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാറായിരുന്നു.

  Also Read- 'സമസ്തയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ വിഭാഗീയ യോഗം വിളിച്ചു'; മുസ്ലിം ലീഗ് നേതാവ് എംസി മായിന്‍ ഹാജിക്കെതിരെ പരാതി

  പുതിയ നീക്കത്തിന് മുസ്ലിം ലീഗിന്റെ പിന്തുണ തേടി സാബിര്‍ നേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാല്‍ ബംഗാളില്‍ മമതാ ബാനര്‍ജിക്ക് പിന്നില്‍ അടിയുറച്ചു നിന്ന മുസ്ലിം വോട്ടുകള്‍ ഭിന്നിക്കാന്‍ ഇത് കാരണമാകുമെന്ന് ലീഗ് വിലയിരുത്തി. ബിജെപിയെ സഹായിക്കുന്നതാകും തീരുമാനമെന്നും പുതിയ നീക്കത്തെ പിന്തുണയ്‌ക്കേണ്ടെന്നും മുസ്ലിം ലീഗ് തീരുമാനിച്ചു. ഇതോടെയാണ് യൂത്ത് ലീഗ് പ്രസിഡന്റ് സ്ഥാനം സാബിര്‍ ഗഫാര്‍ രാജിവെച്ചത്. വൈസ് പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങള്‍ക്ക് ചുമതല നല്‍കിയതായും ലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന് അയച്ച രാജിക്കത്തില്‍ പറയുന്നു.

  Also Read- കളമശേരിയിൽ പതിനേഴുകാരന് ക്രൂരമർദനമേൽക്കുന്ന വീഡിയോ; ഏഴുപേർക്കെതിരെ കേസെടുത്തു  ബംഗാളിലെ ദിനാശ്പൂര്‍, മാല്‍ഡ, മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവാണ് അബ്ബാസ് സിദ്ദിഖി. സാബിര്‍ ഗഫാര്‍ വൈകാതെ പുതിയ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് വരുമെന്നാണ് സൂചന.

  Also Read- 'പുലിയെ കൊന്നു കറിവെച്ചു; ആനയെ പെട്രോളൊഴിച്ച് തീവെച്ച് കൊന്നു;അച്ഛനെ പട്ടിണിക്കിട്ടു കൊന്നു'; മസിനഗുഡി സംഭവത്തിൽ ഉൾപ്പെടെ നാലും മലയാളി ബന്ധമുള്ള ക്രൂരത

  ഒവൈസിയുടെ പാര്‍ട്ടി മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിച്ചതാണ് ബിഹാറില്‍ ജെ ഡി യു- ബി ജെ പി സംഖ്യത്തിന് ഭരണം ലഭിക്കാന്‍ കാരണം.  ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഉവൈസിയുടെ പാര്‍ട്ടിക്ക് പിന്തുണ നല്‍കരുതെന്ന് കാണിച്ച് അന്നത്തെ ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന ഘടകത്തിന് കത്തെഴുതിയിരുന്നു.
  Published by:Rajesh V
  First published:
  )}