തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ കുരുങ്ങിയ മന്ത്രി കെ ടി ജലീലിനെ സി പി എം കൈയൊഴിയില്ലെന്ന് വ്യക്തമായതോടെ പ്രതിഷേധം യു ഡി എഫ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടാൻ മുസ്ലിംലീഗ് നീക്കം. പ്രത്യക്ഷ പ്രതിഷേധങ്ങൾ ശക്തമാക്കണമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളോട് ആവശ്യപ്പെടും. ഒപ്പം നിയമ പോരാട്ടത്തിനുള്ള സാധ്യതകളും തേടുന്നുണ്ട്. ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിനെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് ലീഗ് രംഗത്തുണ്ട്. കോൺഗ്രസ് നേതാക്കൾ പ്രസ്താവന ഇറക്കുന്നതൊഴിച്ചാൽ മന്ത്രിക്കെതിരെ പ്രത്യക്ഷ പ്രക്ഷോഭങ്ങൾ കാര്യമായി നടത്തിയിട്ടില്ല. ആരോപണങ്ങൾ തുടർച്ചയായി ഉയർന്നിട്ടും മന്ത്രിയെ കൈവിടേണ്ടെന്ന നിലപാടാണ് സി പി എം സ്വീകരിച്ചത്. നിലവിലെ സ്ഥിതിയിൽ മന്ത്രി രാജിവെക്കേണ്ടതില്ലെന്നും സി പി. എം വിലയിരുത്തുന്നു. 'ആരാണ് വിളിച്ചതെന്ന് ഓര്‍മ്മയില്ല'; മലക്കം മറിഞ്ഞ് ശ്രീധരന്‍പിള്ള
ജലീലിനെതിരെ പ്രതിഷേധം യൂത്ത് ലീഗിന് ഒറ്റക്ക് മുന്നോട്ടു കൊണ്ടു പോകാനാകില്ലെന്നാണ് നേതൃത്യത്തിന്‍റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭം യു ഡി എഫ് ഏറ്റെടുക്കണമെന്ന് യുത്ത് ലീഗ് ആവശ്യപ്പെടുന്നത്. രാഷ്ട്രീയസമ്മർദം ശക്തമായാൽ സി പി എമ്മിന് ജലീലിനെ സംരക്ഷിക്കാനാകില്ലെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷി നേതാക്കളുമായി സംസാരിച്ച് തീരുമാനത്തിലേക്ക് കൊണ്ടുവരാനാണ് നീക്കം. ശ്രീധരൻപിള്ളയുടേത് പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴുള്ള മലക്കം മറിച്ചിലെന്ന് കോടിയേരി അതേസമയം ജലീലിനെതിരെ കോടതിയെ സമീപിക്കാനും യൂത്ത് ലീഗ് ആലോചിക്കുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.