നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കുഴൽപ്പണ കേസ്: കെ. സുരേന്ദ്രനെ ചോദ്യം ചെയ്യാത്തത് ദുരൂഹമെന്ന് യൂത്ത് ലീഗ്

    കുഴൽപ്പണ കേസ്: കെ. സുരേന്ദ്രനെ ചോദ്യം ചെയ്യാത്തത് ദുരൂഹമെന്ന് യൂത്ത് ലീഗ്

    കേവലമൊരു നോട്ടീസ് കൈവശം വെച്ചതിന് അലനെയും താഹയെയും യു.എ.പി.എ ചുമത്തി ജയിലില്‍ അടച്ചവര്‍ ഗുരുതരമായ കുറ്റകൃത്യം ചെയ്ത കെ. സുരേന്ദ്രനെതിരെ എന്ത് കൊണ്ടാണ് അത്തരം നടപടി സ്വീകരിക്കാത്തതെന്ന് വ്യക്തമാക്കണം.

    കെ സുരേന്ദ്രൻ

    കെ സുരേന്ദ്രൻ

    • Share this:
    കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാത്തത്  ദുരൂഹമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി. പൊളിറ്റിക്കല്‍ കോമ്പ്രമൈസിന്റെ ഭാഗമായിട്ടാണോ പൊലീസ് അത് ചെയ്യാത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തന്നെ തകര്‍ക്കുന്ന രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട കെ. സുരേന്ദ്രനെതിരെ യു.എ.പി.എ ചുമത്തണം. കേവലമൊരു നോട്ടീസ് കൈവശം വെച്ചതിന് അലനെയും താഹയെയും യു.എ.പി.എ ചുമത്തി ജയിലില്‍ അടച്ചവര്‍ ഗുരുതരമായ കുറ്റകൃത്യം ചെയ്ത കെ. സുരേന്ദ്രനെതിരെ എന്ത് കൊണ്ടാണ് അത്തരം നടപടി സ്വീകരിക്കാത്തതെന്ന് വ്യക്തമാക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു.

    80:20 മുസ്ലിം സ്‌കോളര്‍ഷിപ്പ് വിഷയവമായി ബന്ധപ്പെട്ട കോടതി വിധിക്കെതിരായി സര്‍ക്കാര്‍ അപ്പീല്‍ പോകാതിരിക്കുന്നത് വഞ്ചനയാണെന്നും പ്രവര്‍ത്തക സമിതി ആരോപിച്ചു. ഇക്കാര്യത്തില്‍ അടിയന്തിരമായി അപ്പീല്‍ പോകാനും  മുസ്ലിം സമുദായത്തിന് അര്‍ഹമായ ആനുകൂല്യങ്ങള്‍  ലഭ്യമാക്കാനും സർക്കാര്‍ നടപടി സ്വീകരിക്കണം. വിവിവിധ സമുദായങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പുകള്‍ക്കായുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ ഏകീകരിക്കണം. വിവിധ സമുദായങ്ങള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് തുക തുല്യമാക്കണംഎന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

    Also Read-കോട്ടയത്ത് സംഘപരിവാറിൽ പൊട്ടിത്തെറി; ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറിയും ബിജെപി നേതാവും ഇനി ഇടതുമുന്നണിയിൽ

    നിയമസഭ തെരെഞ്ഞെടുപ്പിന് ശേഷം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളുടെ സെക്രട്ടറിയേറ്റ് യോഗവും പ്രവര്‍ത്തക സമിതി യോഗവും ചേര്‍ന്ന് നിയമസഭ തെരെഞ്ഞെടുപ്പിനെ  സംബന്ധിച്ചും പൊതുവായും സമഗ്രമായ വിശകലനം നടത്തി സുപ്രധാനമായ തീരുമാനങ്ങള്‍ കൈക്കൊണ്ടതായി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

    മുസ്ലിം ലീഗ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള കര്‍മ്മ പദ്ധതികളാണ് യോഗത്തില്‍ രൂപപ്പെടുത്തിയത്. യൂണിറ്റ്തലം വരെയുള്ള മുസ്ലിം ലീഗ് ഘടകങ്ങളെ ശക്തിപ്പെടുത്താന്‍ നടപ്പിലാക്കേണ്ട പരിഷ്‌കാരങ്ങളെ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയില്‍ യൂത്ത് ലീഗ് അവതരിപ്പിക്കും. യൂത്ത് ലീഗില്‍ നടപ്പിലാക്കേണ്ട പരിഷ്‌കാരങ്ങള്‍ സമയബന്ധിതമായി സംസ്ഥാനതലം മുതല്‍ യൂണിറ്റ്തലം വരെയുള്ള ഘടകങ്ങളില്‍ നടപ്പിലാക്കും.

    Also Read-25 വർഷം മുൻപുള്ള ലോക്കപ്പ് മർദ്ദനം: പ്രതിയായ പോലീസുദ്യോഗസ്ഥരുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

    ചന്ദ്രിക പത്രം, ചന്ദ്രിക ഓണ്‍ലൈന്‍, ആഴ്ചപതിപ്പ് തുടങ്ങിയവയുടെ ശാക്തീകരിണത്തിനുള്ള പ്രൊപ്പോസല്‍ പാര്‍ട്ടി നേതൃത്വത്തിന് സമര്‍പ്പിക്കും. സോഷ്യല്‍ മീഡിയയുടെ ഉത്തരവാദിത്വം പൂര്‍ണ്ണമായും യൂത്ത് ലീഗ് ഏറ്റെടുക്കും. കൂടുതല്‍ ആളുകളിലേക്ക് പാര്‍ട്ടിയുടെ ആശയങ്ങള്‍ കൈമാറുന്നതിനും പാര്‍ട്ടിക്കെതിരായ പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിനും ശക്തമായ സംവിധാനം ഒരുക്കും. പാര്‍ട്ടി വിരുദ്ധമായതും പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ക്കുന്നതുമായ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ മാറ്റി നിര്‍ത്തി, പാര്‍ട്ടി നിയന്ത്രണത്തിലുള്ള സോഷ്യല്‍മീഡിയ സംവിധാനത്തിലേക്ക് അവരെ കൊണ്ട് വരും. പാര്‍ട്ടി അണികള്‍ക്ക് പൊളിറ്റിക്കല്‍ എജുക്കേഷന്‍ നല്‍കുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കും. യുവതികള്‍ക്ക് പൊളിറ്റിക്കല്‍ എജ്യൂക്കേഷന്‍ നല്‍കുന്നതിനായി വനിതാ ലീഗുമായി ചേര്‍ന്ന് പ്രത്യേകമായ പദ്ധതി നടപ്പിലാക്കും. വിദ്യാര്‍ത്ഥി യുവജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിനായി യൂണിറ്റ് തലങ്ങളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.

    മുസ്ലിം യുവജന സംഘടനകളുമായുള്ള സൗഹൃദം ദൃഢമാക്കുന്നതിന് യൂത്ത് ലീഗ് നേതൃത്വം നല്‍കും. പാര്‍ട്ടിയുടെ ഐഡിയോളജി പ്രചരിപ്പിക്കുന്നതിനായി ബൃഹത്തായ പദ്ധതി ആവിഷ്‌കരിക്കും. പാര്‍ട്ടിയെ സംബന്ധിച്ച് നിലവിലുള്ള രചനകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കും. പാര്‍ട്ടിയുടെയും നേതാക്കളുടെയും മുസ്ലിം ലീഗ് ഭരണകര്‍ത്താക്കളുടെയും ചരിത്രവും അവരുടെ സംഭാവനയും വിശദീകരിക്കുന്ന രചനകളും ഡോക്യുഫിക്ഷനുകളും തയ്യാറാക്കും. സാഹിത്യ - സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് പ്രത്യേകമായ ഇടമൊരുക്കുമെന്നും സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
    Published by:Asha Sulfiker
    First published:
    )}