നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്പ്രിങ്ക്ളർ | യൂത്ത് ലീഗ് നട്ടുച്ചപ്പന്തം നാളെ; ടൗണുകൾ കേന്ദ്രീകരിച്ച് സമരം

  സ്പ്രിങ്ക്ളർ | യൂത്ത് ലീഗ് നട്ടുച്ചപ്പന്തം നാളെ; ടൗണുകൾ കേന്ദ്രീകരിച്ച് സമരം

  ഉച്ചക്ക് 12മണി മുതൽ 12.30 വരെയാണ് ഒരേസമയം എല്ലാ കേന്ദ്രങ്ങളിലും സമരപരിപാടി നടക്കുക.

  യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും

  യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും

  • News18
  • Last Updated :
  • Share this:
  കോഴിക്കോട്: സ്പ്രിങ്ക്ളർ അഴിമതിയെ സംബന്ധിച്ച് നിഷ്പക്ഷ അന്വേഷണം വേണമെന്നും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജി വെക്കണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ നാളെ (ഏപ്രിൽ 20, തിങ്കളാഴ്ച) നട്ടുച്ചപ്പന്തം തീർക്കും. സംസ്ഥാനത്തുടനീളം ടൗണുകൾ കേന്ദ്രീകരിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുക.

  കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നാല് പേരാണ് ഓരോ കേന്ദ്രത്തിലും പരിപാടിയിൽ പങ്കെടുക്കുക.

  You may also like:കോവിഡ് പ്രതിരോധകാലത്തെ കേരള പൊലീസ്; ദൃശ്യാവിഷ്‌കാരവുമായി ഒരുകൂട്ടം വനിത പൊലിസുകാർ‍ [NEWS]ലോക്ക് ഡൗൺ ലംഘനത്തിന് ബൈക്ക് പൊലീസ് പിടിച്ചെടുത്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ് [NEWS]ഗ്രീൻ സോണായി പ്രഖ്യാപിച്ച കോട്ടയം, ഇടുക്കി ജില്ലകളിൽ ബിവറേജ് ഷോപ്പ് തുറക്കുമോ? [NEWS]

  ഒരാൾ പന്തം പിടിക്കുകയും മറ്റ്  മൂന്നുപേർ പ്ലക്കാർഡ് പിടിച്ച് കൊണ്ട് ഇരുഭാഗത്തുമായി സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിച്ച് നിൽക്കും. ഉച്ചക്ക് 12മണി മുതൽ 12.30 വരെയാണ് ഒരേസമയം എല്ലാ കേന്ദ്രങ്ങളിലും സമരപരിപാടി നടക്കുക.

  നട്ടുച്ചപ്പന്തം സമരം വൻ വിജയമാക്കാൻ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
  First published: