നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കടയില്‍ വെച്ച് മദ്യം കഴിച്ച രണ്ടു യുവാക്കള്‍ മരിച്ചു;വ്യാജമദ്യമെന്ന് സൂചന; ദ്രാവകവും ഗ്ലാസ്സുകളും കണ്ടെടുത്തു

  കോഴിക്കടയില്‍ വെച്ച് മദ്യം കഴിച്ച രണ്ടു യുവാക്കള്‍ മരിച്ചു;വ്യാജമദ്യമെന്ന് സൂചന; ദ്രാവകവും ഗ്ലാസ്സുകളും കണ്ടെടുത്തു

  ഇരുവരും ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് സമീപമുള്ള നിശാന്തിന്റെ കോഴിക്കടയില്‍ വച്ചാണ് മദ്യം കഴിച്ചിരുന്നത്.

  • Share this:
  തൃശൂര്‍ : വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍ സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍ മരിച്ചു. എടതിരിഞ്ഞി ചെട്ടിയാലിന് അടുത്ത് അണക്കത്തിപറമ്പില്‍ പരേതനായ ശങ്കരന്‍ മകന്‍ ബിജു (42), ചന്തക്കുന്നില്‍ ചിക്കന്‍ സെന്റര്‍ നടത്തുന്ന കണ്ണംമ്പിള്ളി വീട്ടില്‍ ജോസ് മകന്‍ നിശാന്ത് (43) എന്നിവരാണ് മരിച്ചത്.

  തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് നിഷാന്ത് കുഴഞ്ഞ് വീണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ ബിജുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു എങ്കിലും ഇന്ന് പുലര്‍ച്ചെ മരണം സംഭവിച്ചു.

  ഇരുവരും ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് സമീപമുള്ള നിശാന്തിന്റെ കോഴിക്കടയില്‍ വച്ചാണ് മദ്യം കഴിച്ചിരുന്നത്. അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ഇരുവരും താലൂക്ക് ആശുപത്രിയിലേക്ക് പോയി. വഴി മധ്യേ ബൈക്കില്‍ നിന്ന് കുഴഞ്ഞു വീഴുന്ന സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

  താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിശാന്ത് മരണമടഞ്ഞിരുന്നു. ഗുരുതരാവസ്ഥയില്‍ ആയിരുന്ന ബിജുവിനെ മെഡിക്കല്‍ കോളേജിലേക്ക് കാെണ്ടു പോയി. നിശാന്തിന്റെ കോഴിക്കടയ്ക്ക് സമീപത്ത് നിന്ന് വെളുത്ത ദ്രാവകവും ഗ്ലാസ്സുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിശദമായ പരിശോധനക്ക് അയച്ച് കൊടുത്തിട്ടുണ്ട്.

  കാട്ടുപന്നിയെ ഓടിക്കാന്‍ പോയ ആള്‍ വെടിയേറ്റ് മരിച്ചു; മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്; ദുരൂഹത

  വയനാട്(Wayanad) കമ്പളക്കാട് ഒരാള്‍ വെടിയേറ്റ് മരിച്ചു(Shot Dead). കാട്ടുപന്നിയെ ഒടിക്കാന്‍ പോയപ്പോഴാണ് വെടിയേറ്റത്. കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ശരുണ്‍ എന്നയാള്‍ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

  മരിച്ച ജയന് കഴുത്തിലാണ് വെടിയേറ്റത്. നാലംഗ സംഘമാണ് കമ്പളക്കാടിനടുത്ത് വണ്ടിയാമ്പറ്റയില്‍ രാത്രിയോടെ നെല്‍പ്പാടത്ത് എത്തിയത്. നെല്‍ പാടത്ത് നിന്ന് കാട്ടുപന്നിയെ ഓടിക്കാനാണ് സംഘം എത്തിയതെന്നാണ് കൂടെയുള്ളവരുടെ വിശദീകരണം.

  സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരാനുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിന് ശേഷമേ എന്താണ് സംഭവിച്ചതെന്ന് പറയാന്‍ പറ്റൂവെന്ന് പൊലീസ് അറിയിച്ചു.
  Published by:Jayesh Krishnan
  First published: