Suicide | ബ്ലേഡ് പലിശക്കാരന്റെ ഭീഷണി; വ്ലോഗർ ജീവനൊടുക്കി; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി
Suicide | ബ്ലേഡ് പലിശക്കാരന്റെ ഭീഷണി; വ്ലോഗർ ജീവനൊടുക്കി; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി
ചെമ്പുമുക്ക് സ്വദേശിയായ ബ്ലേഡ് പലിശക്കാരന്റെ ഭീഷണിയെക്കുറിച്ചാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്
Last Updated :
Share this:
ആലുവ: വ്ലോഗറും ബുട്ടീക് ഉടമയുമായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാക്കനാട് കിഴക്കേക്കര വീട്ടിൽ അബ്ദുൾ ഷുക്കൂറി(49)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സബ് ജയിൽ റോഡിലെ ടൂറിസ്റ്റ് ഹോമില്‍ ബുധനാഴ്ച രാത്രിയാണ് ആത്മഹത്യ ചെയ്തത്. രണ്ടു ദിവസം മുൻപ് ഷുക്കൂർ ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്തത്. മൃതദേഹത്തിനടുത്ത് നിന്ന് നാല് സെറ്റ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
ചെമ്പുമുക്ക് സ്വദേശിയായ ബ്ലേഡ് പലിശക്കാരന്റെ ഭീഷണിയെക്കുറിച്ചാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. അഞ്ചു വർഷം മുൻപ് അഞ്ചു ലക്ഷം രൂപ ചെമ്പുമുക്ക് സ്വദേശിയിൽ നിന്ന് ഷുക്കൂർ കടം വാങ്ങിയിരുന്നു. ഇതിന് പ്രതിമാസം 25,000 രൂപ വീതം ഇതുവരെ 15 ലക്ഷം രൂപ പലിശ സഹിതം നല്‍കിയതായി ആത്മഹത്യക്കുറിപ്പിൽ പറയുന്നു.
കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിൽ ആത്മഹത്യ ചെയ്യുകയാണെന്നും കുറിപ്പിൽ പറയുന്നു. കലക്ടർക്കും പൊലീസ് കമ്മീഷണർക്കും ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കാണ് നാല് കത്ത് തയാറാക്കി വെച്ചിരുന്നത്. 'ഞാൻ ഒരു കാക്കനാടൻ' എന്ന പേരിൽ യൂട്യൂബിൽ വീഡിയോകൾ ചെയ്തിരുന്നു.
ആത്മഹത്യക്കുറിപ്പിൽ പരാമർശിക്കുന്ന പലിശക്കാരനെ നിലവിൽ പ്രതിയാക്കിയിട്ടില്ല. ഇൻസ്പെക്ടർ എൽ അനിൽകുമാറാണ് കേസ് അന്വേഷിക്കുന്നത്. ഷുക്കൂറിന്റെ കബറടക്കം നടത്തി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.