നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ചൂണ്ടയിടാന്‍ പഠിപ്പിക്കാന്‍ യൂട്യൂബ് ചാനല്‍; പുഴയോരത്ത് പ്രാക്ടിക്കലിനെത്തുമ്പോള്‍ കഞ്ചാവ് കച്ചവടം: യൂട്യൂബര്‍ അറസ്റ്റില്‍

  ചൂണ്ടയിടാന്‍ പഠിപ്പിക്കാന്‍ യൂട്യൂബ് ചാനല്‍; പുഴയോരത്ത് പ്രാക്ടിക്കലിനെത്തുമ്പോള്‍ കഞ്ചാവ് കച്ചവടം: യൂട്യൂബര്‍ അറസ്റ്റില്‍

  500/- രൂപ യുടെ ചെറിയ പൊതികളാക്കിയാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്നത്

  • Share this:
  തൃശൂര്‍ : യൂ ട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ യുവാവ് പിടിയിലായി. തൃശൂര്‍ പൂച്ചട്ടി പോലൂക്കര സ്വദേശി മേനോത്ത് പറമ്പില്‍ സനൂപ് (32) എന്ന സാമ്പാര്‍ സനൂപിനെ ഒന്നര കിലൊ കഞ്ചാവുമായി തൃശൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ഹരിനന്ദനനും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടി.

  സനൂപ് മീന്‍പിടുത്തം സംബന്ധിച്ച യൂ ട്യൂബ് ചാനല്‍ നടത്തുകയും സബ്‌സ്‌ക്രൈയ്‌ബേഴ്‌സ് ആയി വരുന്ന വിദ്യാര്‍ത്ഥികളെയും ചെറുപ്പക്കാരെയും മീന്‍ പിടുത്തം പരിശീലിപ്പിക്കാന്‍ എന്ന പേരില്‍ മണലി പുഴയിലെ കൈനൂര്‍ ചിറ പ്രദേശങ്ങളിലേക്ക് വിളിച്ച് വരുത്തുകയും ആദ്യം സൗജന്യമായി കഞ്ചാവ് കൊടുക്കുകയും തുടര്‍ന്ന് സ്ഥിരം കസ്റ്റമേഴ്‌സ് ആക്കി മാറ്റുകയുമാണ് ചെയ്തിരുന്നത്. ഇതിനായി പതിനായിരക്കണക്കിന് വിലയുള്ള 10 ഓളം ചൂണ്ടകള്‍ ഇയാള്‍ കൈവശം വച്ചിരുന്നു. ഇതു കൂടാതെ ഇയാള്‍ സ്വന്തമായ ഉണ്ടാക്കിയ ഫിഷിംങ്ങ് കിറ്റും ഉപയോഗിച്ച് യൂടൂബ് വഴി ആളുകളെ ആകര്‍ഷിപ്പിച്ച് മയക്കുമരുന്ന് വ്യാപരം നടത്തി.

  500/- രൂപ യുടെ ചെറിയ പൊതികളാക്കിയാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്നത്. പോലൂക്കര, മൂര്‍ക്കനിക്കര പ്രദേശങ്ങളിലെ നിരവധി ചെറുപ്പക്കാര്യം വിദ്യാര്‍ത്ഥികളും ഇയാളുടെ വലയിലായതായി അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. ഇത്തരത്തിലുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കുന്നതിനും കൗണ്‍സിലിംങ്ങ് ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളുടെ സഹായത്തോടെ ആവശ്യമായ ചികിത്സ നല്‍കുന്നതിനും നടപടികള്‍ എടുക്കുന്നതാണെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹരിനന്ദനന്‍ ടി. ആര്‍ അറിയിച്ചു.

  Also read - വിവാഹ അഭ്യർഥന നിരസിച്ചതിന് യുവതിയുടെ ഓഫീസിൽ കഞ്ചാവ് വെച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

  തിരുവനന്തപുരം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ വിരോധം തീർക്കാൻ യുവസംരംഭകയുടെ ഓഫീസിൽ കഞ്ചാവ് വച്ച്‌ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിലായി. ശോഭ വിശ്വനാഥൻ എന്ന യുവതിയുടെ ഉടമസ്ഥതയിലുള്ള വീവേഴ്സ് വില്ലയിലെ ജോലിക്കാരിയായിരുന്ന ഉഷ എന്ന സ്ത്രീയെയാണ് പൊലീസ് പിടികൂടിയത്. സ്ഥാപനത്തില്‍ കഞ്ചാവ് കൊണ്ടുവെക്കാന്‍ പ്രതിയെ സഹായിച്ചത് ഉഷയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഉഷയെ പൊലീസ് പിടികൂടിയത്.

  ഇക്കഴിഞ്ഞ ജനുവരിയിലാണ് കൈത്തറി സംരംഭമായ 'വീവേഴ്‌സ് വില്ല'യുടെ ഉടമയായ വഴയില സ്വദേശി ശോഭാ വിശ്വനാഥന്റെ സ്ഥാപനത്തിൽ മുന്‍ സുഹൃത്ത് കഞ്ചാവു കൊണ്ടു വെച്ചത്. സ്ഥാപനം റെയ്ഡ് ചെയ്ത പൊലീസ് കഞ്ചാവ് കണ്ടെടുക്കുകയും, ശോഭയെ അറസ്റ്റ് ചെയ്യുകയും ചെയ്തത് വലിയ വാർത്തയായിരുന്നു.


  എന്നാൽ സംഭവം കെട്ടിച്ചമച്ചതാണെന്നും തന്നെ മനപൂർവ്വം കൂടുക്കാൻ ശ്രമിച്ചതാണെന്നും ചൂണ്ടിക്കാട്ടി പിന്നീട് ശോഭ മുഖ്യമന്ത്രി പരാതി നൽകി. ഇതോടെയാണ് സംഭവത്തിൽ വഴിത്തിരിവ് ഉണ്ടാകുന്നത്. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് വിശദമായി അന്വേഷിച്ച പൊലീസ്, ശോഭയുടെ സുഹൃത്തും തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ ഉടമയുടെ മകനുമായ ഹരീഷ് കഞ്ചാവ് കൊണ്ടുവെച്ചതാണെന്ന് കണ്ടെത്തി. ഹരീഷിന്‍റെ വിവാഹാഭ്യർഥന ശോഭ നിരസിച്ചതിന്‍റെ വൈരാഗ്യത്തിലാണ് ഇതെന്നും പൊലീസ് കണ്ടെത്തി.നേരത്തെ ക്രമക്കേട് നടത്തിയതിന് വീവേഴ്‌സ് വില്ലേജില്‍ നിന്ന് പുറത്താക്കിയ ജീവനക്കാരന്‍ വിവേക് രാജിന് ഹരീഷ് കഞ്ചാവ് നല്‍കി. സ്ഥാപനത്തിലെ ജീവനക്കാരി ഉഷയുടെ സഹോയത്തോടെ വിവേക് രാജാണ് കഞ്ചാവ് ഒളിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി. ഇതോടെ ഹരീഷിനെയും വിവേക് രാജിനെയും പ്രതിയാക്കി ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തു. ഒപ്പം ശോഭ വിശ്വനാഥനെതിരായ കേസ് റദ്ദാക്കുകയും ചെയ്തു. അന്വേഷണത്തിൽ തുടർ നടപടികൾ നടക്കുന്നതിനിടെയാണ് ഉഷയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 31 ന് വീവേഴ്‌സ് വില്ലേജിന്‍റെ വഴുതക്കാട്ടെ ഓഫീസിൽ നിന്ന് നര്‍ക്കോട്ടിക് സെൽ നടത്തിയ റെയ്ഡിൽ 850 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

  Published by:Karthika M
  First published:
  )}