നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Online Class മരണത്തിന് ഉത്തരവാദി സർക്കാർ; വിദ്യാഭ്യാസ അവകാശ ലംഘനത്തിനെതിരെ പരാതി നൽകും: യുവമോർച്ച

  Online Class മരണത്തിന് ഉത്തരവാദി സർക്കാർ; വിദ്യാഭ്യാസ അവകാശ ലംഘനത്തിനെതിരെ പരാതി നൽകും: യുവമോർച്ച

  കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം, ബാലാവകാശ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ, SC കമ്മീഷൻ എന്നിവർക്ക് പരാതി നൽകുമെന്ന് യുവമോർച്ച

  ദേവികയുടെ വീട്

  ദേവികയുടെ വീട്

  • Share this:
   തിരുവനന്തപുരം: വളാഞ്ചേരിയിൽ ആത്മഹത്യ ചെയ്ത ദേവികയുടെ മരത്തിന്റെ പൂർണ ഉത്തരവാദിത്തം പിണറായി സർക്കാറിനെന്ന് യുവമോർച്ച. ‌വിദ്യാഭ്യാസ അവകാശത്തിന്റെ ലംഘനമാണ് നടന്നത്. ഇതു ചൂണ്ടിക്കാട്ടി യുവമോർച്ച കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം, ബാലാവകാശ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ, SC കമ്മീഷൻ എന്നിവർക്ക് പരാതി നൽകുമെന്നും യുവമോർച്ച അധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
   You may also like:ആരോഗ്യപ്രവർത്തകയുടെ ആത്മഹത്യാശ്രമം; വില്ലേജ് ഓഫീസറടക്കം നാല് പേർ അറസ്റ്റിൽ [NEWS]'സ്മോൾ അടിച്ചുള്ള മനഃസമാധാനം മതിയോ? പ്രാർത്ഥന കൊണ്ടുള്ളത് വേണ്ടേ?' കെ. മുരളീധരൻ എം പി [NEWS] Online Class | ക്ലാസെടുത്ത് സായി ടീച്ചർ താരമായി; പക്ഷേ ശമ്പളമില്ല [NEWS]
   യാതൊരു വിധ മുന്നൊരുക്കങ്ങളും നടത്താതെ തിടുക്കത്തിൽ ക്ലാസുകൾ നടത്താൻ തീരുമാനിച്ചതാണ് ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാനുള്ള കാരണം. 2.5 ലക്ഷം വിദ്യാർത്ഥികൾക്ക് ടി വിയോ സ്മാർട്ട് ഫോണുകളുടേയോ സൗകര്യങ്ങളില്ല എന്ന് സർക്കാർ തന്നെ സമ്മതിക്കുന്ന കണക്കുകളാണ്. എന്നാൽ യാഥാർത്ഥ്യം അതിലും എത്രയോ കൂടുതലാണെന്നും യുവമോർച്ച ആരോപിച്ചു.

   പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ലഭ്യമാക്കാനുള്ള ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ല. എല്ലാ മേഖലകളിലും മുന്നൊരുക്കമില്ലാത്ത നടപടികളാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത്. മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പoനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം.പാഠപുസ്തകങ്ങൾ ഉൾപ്പെടെയുള്ള പoന സാമഗ്രികൾ എല്ലാവരിലും എത്തുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താൻ സാധിക്കണം. വായനശാലകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെ എല്ലാ കുട്ടികൾക്കും ക്ലാസുകൾ ലഭ്യമാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു.

   Published by:Aneesh Anirudhan
   First published:
   )}