നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Yousafali| 'പടച്ചോനാണെനിക്ക് യൂസഫലി സാറിനെ കാണിച്ചുതന്നത്' കിടപ്പാടം തിരിച്ചുകിട്ടിയ ആമിന

  Yousafali| 'പടച്ചോനാണെനിക്ക് യൂസഫലി സാറിനെ കാണിച്ചുതന്നത്' കിടപ്പാടം തിരിച്ചുകിട്ടിയ ആമിന

  വായ്പാ അടവും പലിശയും ബാങ്കില്‍ കെട്ടിവച്ചതിന്റെ രസീത് ലുലു ഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് ആമിനയുടെ കൈകളില്‍ ഏല്‍പ്പിച്ചു.

  • Share this:
   എംഎ യൂസഫലിയുടെ(M A Yusuf Ali) ഇടപെടലിലൂടെ ബാങ്ക് ജപ്തി നോട്ടിസ് നല്‍കിയ കിടപ്പാടം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് ആമിനയും(Amina) കുടുംബവും. ആറ് വര്‍ഷം മുന്‍പ് ഇളയ മകളുടെ വിവാഹം നടത്താന്‍ വേണ്ടിയായിരുന്നു വീടിരുന്ന 9 സെന്റ് ഈടു വച്ച് ആമിനയും സെയ്ത് മുഹമ്മദും കീച്ചേരി സഹകരണ ബാങ്കില്‍ നിന്നു 2 ലക്ഷം രൂപ വായ്പയെടുത്തത്.

   അടുത്ത കാലം വരെ കുറഞ്ഞ വരുമാനത്തില്‍ നിന്നും വായ്പ തിരിച്ചടച്ചുകൊണ്ടിരുന്നു. എന്നാല്‍ സെയ്ത് മുഹമ്മദ് അസുഖബാധിതനായതോടെ അത് മുടങ്ങുവാന്‍ തുടങ്ങി. തിരിച്ചടവു മുടങ്ങി ബാങ്കില്‍ നിന്നു ജപ്തി നോട്ടീസ് ലഭിച്ചതോടെ കുടുംബം എന്ത് ചെയ്യണം എന്നറിയാതെ ആശങ്കയിലായി. ഇതിനിടെയാണ് ആമിനയ്ക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയെ കാണാന്‍ അവസരം ലഭിച്ചത്.

   സെയ്ത് മുഹമ്മദിന്റെ ചികിത്സയ്ക്കായി ലേക്‌ഷോര്‍ ആശുപത്രിയില്‍ പോകാനായി നെട്ടൂരിലെ മൂത്ത മകളുടെ വീട്ടിലെത്തിയതാണ് ആമിന. ഹെലികോപ്റ്റര്‍ അപകടം ഉണ്ടായപ്പോള്‍ തന്നെ സഹായിച്ചവരെ കാണാന്‍ ഞായറാഴ്ച എം.എ യൂസഫലി എത്തിയതറിഞ്ഞാണ് മകളുടെ വീട്ടില്‍ നിന്ന് ആമിന അവിടേക്ക് ചെന്നത്. മടങ്ങിപ്പോകാനായി കാറിലേക്കു കയറുമ്പോഴാണ് ആമിന തന്റെ കയ്യിലെ തുണ്ടുകടലാസില്‍ കുറിച്ച സങ്കടം യൂസഫലിയെ അറിയിച്ചത്. 'വിഷമിക്കണ്ട, ജപ്തി ചെയ്യൂല്ലട്ടോ, ഞാന്‍ നോക്കിക്കോളാം എന്നായിരുന്നു അദേഹത്തിന്റെ മറുപടി.

   തൊട്ടടുത്ത ദിവസം ആമിന തൊഴിലുറപ്പ് ജോലിയ്ക്ക് പോയതിനിടെയാണ് ആരോ കാണാന്‍ വന്നിരിക്കുന്നതറിഞ്ഞു വീട്ടിലേക്കു വന്നത്. തങ്ങള്‍ ലുലു ഗ്രൂപ്പിലെ ജീവനക്കാരെന്ന് പറഞ്ഞപ്പോഴും ആമിനയ്ക്ക് ആരാണെന്നു മനസ്സിലായില്ല. യൂസഫലി ഉറപ്പ് നല്‍കിയതനുസരിച്ച് കീച്ചേരി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പയും കുടിശികയുമായി അടയ്ക്കാനുണ്ടായിരുന്ന 3,81,160 രൂപ അടച്ചുതീര്‍ത്തതായി ജീവനക്കാര്‍ ആമിനയോടു പറഞ്ഞു. വായ്പാ അടവും പലിശയും ബാങ്കില്‍ കെട്ടിവച്ചതിന്റെ രസീത് ലുലു ഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് ആമിനയുടെ കൈകളില്‍ ഏല്‍പ്പിച്ചു. വാക്ക് പാലിച്ച യൂസഫലിക്ക് ഈറനണിഞ്ഞ കണ്ണുകളോടെ ആമിന നന്ദി പറഞ്ഞു.
   Published by:Sarath Mohanan
   First published: