• HOME
 • »
 • NEWS
 • »
 • kerala
 • »
 • Chopper | 50 കോടി രൂപ കൈയിലുണ്ടോ?കൊച്ചിയിൽ ഹെലികോപ്റ്റര്‍ വില്‍പ്പനയ്ക്ക്

Chopper | 50 കോടി രൂപ കൈയിലുണ്ടോ?കൊച്ചിയിൽ ഹെലികോപ്റ്റര്‍ വില്‍പ്പനയ്ക്ക്

ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ്ലന്‍ഡിന്റെ (ലിയോനാര്‍ഡോ ഹെലികോപ്റ്റര്‍) 109 എസ്.പി. ഹെലികോപ്റ്ററാണിത്.

 • Share this:
  ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ ((M. A. Yusuff Ali)) ഹെലികോപ്റ്റര്‍ വില്‍പ്പനയ്ക്ക് (Helicopter). ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ്ലന്‍ഡിന്റെ (ലിയോനാര്‍ഡോ ഹെലികോപ്റ്റര്‍) 109 എസ്.പി. ഹെലികോപ്റ്ററാണിത്. എം.എ. യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഈ ഹെലികോപ്റ്ററാണ് കഴിഞ്ഞവര്‍ഷം ഏപ്രില്‍ 11 -ന് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് എറണാകുളം പനങ്ങാട്ടുള്ള ഒഴിഞ്ഞ ചതുപ്പിലിറക്കേണ്ടിവന്നത്. അപകടം നടന്ന് ഒരു വര്‍ഷത്തിന് ശേഷം ആഗോള ടെന്‍ഡറിലൂടെയാണ് വില്‍പ്പന. ഇത് സംബന്ധിച്ച പരസ്യം പത്രമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു കഴിഞ്ഞു.

  കൊച്ചി വിമാനത്താവളത്തിലെ ഹാങ്കറിലാണ് ഹെലികോപ്റ്റര്‍  സൂക്ഷിച്ചിരിക്കുന്നത്.   ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ് വില്‍പ്പന ഏകോപിപ്പിക്കുന്നത്. ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണിത്. അപകടം നടന്നതിന്റെ അടുത്ത ദിവസം ട്രെയിലറില്‍ റോഡ് മാര്‍ഗമാണ് ഹെലികോപ്റ്റര്‍ മാറ്റിയത്.

  Also Read- ഉത്രാടം തിരുനാളിന്‍റെ Mercedes-Benz യൂസഫലിക്ക് സമ്മാനം; തിരുവിതാംകൂര്‍ രാജകുടുംബത്തിന്റ സൗഹൃദത്തിന്റെ പ്രതീകം

  ഇപ്പോഴും പറക്കാവുന്ന അവസ്ഥയിലല്ല. എന്നാല്‍, അറ്റകുറ്റപ്പണികള്‍ക്കുശേഷം വീണ്ടും ഉപയോഗിക്കാനാകുമെന്ന് അധികൃതര്‍ പറഞ്ഞു. അല്ലെങ്കില്‍ ഭാഗങ്ങള്‍ വേര്‍തിരിച്ച് വില്‍ക്കാനാകും. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ എന്നത് ടെന്‍ഡറില്‍ വ്യക്തമാക്കുന്നുണ്ട്.

  Also Read- അപകടത്തില്‍ സഹായിച്ചവരോട് നന്ദി; കൈനിറയെ സമ്മാനങ്ങളുമായി എം.എ.യൂസഫലിയെത്തി

  നാലുവര്‍ഷം പഴക്കമുള്ള ഇതിന് 50 കോടിയോളം രൂപ വിലവരും. പൈലറ്റുമാരുള്‍പ്പെടെ ആറുപേര്‍ക്ക് സഞ്ചരിക്കാനാകും.ലോകത്തെ ഏറ്റവും സുരക്ഷിതമായ ഹെലികോപ്റ്ററുകളില്‍ ഒന്നായാണ് ലിയോനാര്‍ഡോ 109 എസ്.പി. വിലയിരുത്തപ്പെടുന്നത്.

  വിദേശരാജ്യങ്ങളിലേത് പോലെ ഹെലികോപ്റ്ററുകളുടെ പുനര്‍വില്‍പ്പന ഇന്ത്യയില്‍ വ്യാപകമല്ല. ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മുന്‍പ് എട്ടു ബിസിനസ് ജെറ്റുകള്‍ വെള്ളത്തിനടിയിലായിരുന്നു. ഇതേരീതിയില്‍ നടന്ന വില്‍പ്പനയില്‍ അവയിലറേയും വിദേശ കമ്പനികള്‍ വാങ്ങുകയായിരുന്നു. കേടായ ഹെലികോപ്റ്ററുകളുടെ വലിയ അറ്റകുറ്റപ്പണികള്‍ക്ക് ഇന്ത്യയില്‍ സൗകര്യം കുറവാണ്.

  തൃക്കാക്കര 'സ്റ്റാർ' മണ്ഡലം; മമ്മൂട്ടിയും ദുൽഖറും അടക്കം ഒട്ടുമിക്ക താരങ്ങളും വോട്ട് ചെയ്യാനെത്തുമോ?


  കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ (Thrikkakara By-Election)  മലയാള സിനിമാ മേഖലയ്ക്ക് (Malayalam Film)  എന്തു കാര്യം എന്ന് ചിന്തിക്കാൻ വരട്ടെ. കേരളത്തിലെ സ്റ്റാർ മണ്ഡലമായി മാറിയിരിക്കുകയാണ് തൃക്കാക്കര. ഇത്തവണ തൃക്കാക്കരയില്‍ സിനിമാ താരങ്ങളുടെ (Film Stars)

  മമ്മൂട്ടി,​ ദുൽഖർ സൽമാൻ,​ കാവ്യാ മാധവൻ, സിദ്ദിഖ്, ജനാർദ്ദനൻ, ഹരിശ്രീ അശോകൻ, ബാലചന്ദ്ര മേനോൻ എന്നിങ്ങനെ നീളുകയാണ് തൃക്കാക്കരയിലെ സ്റ്റാർ വോട്ടർമാരുടെ പട്ടിക. ഇവരിൽ ആരൊക്കെ ഇത്തവണ ഷൂട്ടിങ് തിരക്കുകൾ മാറ്റിവെച്ച് വോട്ട് ചെയ്യാനെത്തുമെന്നാണ് ഇനി കണ്ടറിയേണ്ടത്.

  കുഞ്ചൻ,​ ബോബൻ ആലുമ്മൂടൻ, ഭാമ, റിമ കല്ലിങ്കൽ, നിഷ സാരംഗ്, സജിത മഠത്തിൽ, ലക്ഷ്മി പ്രിയ, സംവിധായകനും അഭിനേതാവുമായ ലാൽ,​ ആഷിഖ് അബു, കെ ജി ജോർജ്, സംഗീത സംവിധായകരായ ബിജിപാൽ, ഷാൻ റഹ്‌മാൻ തുടങ്ങിയവർ മണ്ഡലത്തിലെ താമസക്കാരാണ്.

  മമ്മൂട്ടിക്കും മകൻ ദുൽഖറിനും പൊന്നുരുന്നി സി കെ എസ് സ്കൂളിലെ ബൂത്തിലാണ് വോട്ട്. കാവ്യാ മാധവന്റെ വോട്ട് വെണ്ണല ഗവ. ഹൈസ്കൂളിലെ ബൂത്തിലാണ്. സംവിധായകൻ രഞ്ജിത്തിന് വാഴക്കാല ഒലിക്കുഴിയിലെ 137-ാം നമ്പർ ബൂത്തിലും സംവിധായകൻ ലാലിന് പടമുകളിലെ 128-ാം നമ്പർ ബൂത്തിലുമാണ് സമ്മതിദാനാവകാശം. നടൻ സിദ്ദിഖും മകൻ ഷഹീൻ സിദ്ദിഖും പാലച്ചുവട് 142-ാം നമ്പർ ബൂത്തിലായിരിക്കും വോട്ട് രേഖപ്പെടുത്തുക.

  റിമ കല്ലിങ്കലിനും ആഷിഖ് അബുവിനും കരുമക്കാട്ടും ഹരിശ്രീ അശോകന് ചെമ്പുമുക്കിലെ 132ാം നമ്പർ ബൂത്തിലുമാണ് വോട്ട്. ഭാമയ്ക്ക് വോട്ട് ഭാരത് മാതാ കോളേജിൽ. സജിത മഠത്തിൽ, ബോബൻ ആലുമ്മൂടൻ, നിഷ സാരംഗ് എന്നിവർ ഇടച്ചിറ, തെങ്ങോട് എന്നിവിടങ്ങളിലാണ് വോട്ട് ചെയ്യുക.
  Published by:Arun krishna
  First published: