തിരുവനന്തപുരം: എസ് എ ടി ആശുപത്രിയിലെ ഇന്‍ ഹൗസ് ഡ്രഗ്സ് ബാങ്ക് പൂട്ടിച്ച നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി യുവമോര്‍ച്ച. തലസ്ഥാന കോര്പ്പറേഷന് ഭരണം ബാലസംഘം ഭരിക്കും പോലെ കുട്ടിക്കളിയല്ലെന്ന് മേയര്‍ തിരിച്ചറിയണമെന്ന് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് നന്ദു. എസ്എടി ആശുപത്രി സൊസൈറ്റിയുടെ കീഴിലുള്ള ഡ്രഗ്സ് ഹൗസ് പൂട്ടാന്‍ മേയര്‍ കാട്ടിയ വ്യഗ്രതയും കൊവിഡ് വ്യാപനം രൂക്ഷമായ ഈ സാഹചര്യത്തില്‍ തൈക്കാട് ശാന്തികവാടത്തില്‍ പുതിയ ഗ്യാസ് ശ്മശാനം ഉദ്ഘാടനം ചെയ്തതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടതുമെല്ലാം മേയറുടെ കഴിവുകേടാണ് തുറന്നു കാണിക്കുന്നത്.
എസ്എടി ആശുപത്രി സൊസൈറ്റിയുടെ കീഴിലുള്ള ഡ്രഗ്സ് ഹൗസ് പൂട്ടാന്‍ മേയര്‍ കാട്ടിയ വ്യഗ്രത എന്തിന്റെ പേരിലാണന്ന് വ്യക്തമാക്കാന്‍ തയ്യാറാവണം. കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്ന ഡ്രഗ് ഹൗസ് അടച്ചുപൂട്ടിയതുവഴി നിര്‍ധനരായ നിരവധി രോഗികളുടെ ആശ്രയമാണ് മേയര്‍ ചവിട്ടെമെതിച്ചിരിക്കുന്നത്. ഡ്രഗ് ഹൗസിന്റെ പ്രവര്‍ത്തനം നിലച്ചതോടെ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളുമായി ആര്‍സിസിയില്‍ ചികിത്സയ്ക്കെത്തുന്ന സാധാരണക്കാര്‍ വളരെ ബുദ്ധിമുട്ടുകയാണ്. സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളെ സഹായിക്കാന്‍ വേണ്ടിയാണ് മേയര്‍ ഈ നിലപാട് സ്വീകരിച്ചത്.
നിയമലംഘനം ചൂണ്ടിക്കാട്ടി ഡ്രഗ്ഹൗസ് പൂട്ടിക്കാന്‍ കാണിച്ച ആവേശത്തിന്റെ പകുതി മതിയായിരുന്നു മേയറുടെ മൂക്കിനു താഴെ നടക്കുന്ന വമ്പന്മാരുടെ നിയമലംഘനങ്ങള്‍ക്ക് നടപടിയെടുക്കാന്‍. ചില നേതാക്കന്മാരുടെ കൈയിലെ കളിപ്പാട്ടം മാത്രമായി മേയര്‍ അധ:പതിച്ചതാണ് തന്റെ പദവിക്കു നിരക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ മേയറെ പ്രേരിപ്പിക്കുന്നത്. ഡ്രഗ് ഹൗസ് കേന്ദ്രം അടിയന്തരമായി പുനസ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് യുവമോര്‍ച്ച നേതൃത്വം നല്‍കും. കൊവിഡ് വ്യാപനത്താല്‍ ദിവസം നിരവധിപേര്‍ മരിക്കുന്ന സാഹചര്യത്തില്‍ ശ്മശാനത്തിന്റെ നവീകരണവും തന്റെ വികസന നേട്ടമായി ചൂണ്ടിക്കാണിക്കുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്നും പാപ്പനംകോട് നന്ദു കൂട്ടിച്ചേര്‍ത്തു
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.