• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'രാജിവച്ച് ബിജെപിയില്‍ ചേരൂ, അവഹേളനം സഹിക്കുന്നത് എന്തിന്?' ചെന്നിത്തലയ്ക്ക് ക്ഷണവുമായി യുവമോര്‍ച്ച നേതാവ്

'രാജിവച്ച് ബിജെപിയില്‍ ചേരൂ, അവഹേളനം സഹിക്കുന്നത് എന്തിന്?' ചെന്നിത്തലയ്ക്ക് ക്ഷണവുമായി യുവമോര്‍ച്ച നേതാവ്

സംസ്ഥാനത്ത് പിണറായിയുടെ ഏകാധിപത്യം ചോദ്യം ചെയ്യാന്‍ സാധിക്കുക യുഡിഎഫിനോ സതീശനോ സുധാകരനോ അല്ല ബിജെപിക്കും കെ.സുരേന്ദ്രനും മാത്രമാണെന്നും യുവമോർച്ചാ നേതാവ് പറയുന്നു.

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

 • Last Updated :
 • Share this:
  തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് ക്ഷണിച്ച് സംസ്ഥാന യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി കെ ഗണേഷ്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അവഗണനയും അവഹേളനവും സഹിച്ച് എന്തിനാണാണ് തുടരുന്നതെന്നും നാണമുണ്ടങ്കില്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നാണ് ഗണേഷ് ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് പിണറായിയുടെ ഏകാധിപത്യം ചോദ്യം ചെയ്യാന്‍ സാധിക്കുക യുഡിഎഫിനോ സതീശനോ സുധാകരനോ അല്ല ബിജെപിക്കും കെ.സുരേന്ദ്രനും മാത്രമാണെന്നും ഗണേഷ് ഫേസ്ബുക്കിൽ കുറിച്ചു.

  കെ ഗണേഷിന്റെ കുറിപ്പിന്റെ പൂർണ രൂപം

  വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്നുമാണുണ്ടായത്. കേരളത്തിന്റെ കാര്യത്തില്‍ രാഹുല്‍ ഗാന്ധി എംപിയായിരിക്കുന്ന സംസ്ഥാനം എന്ന താല്പര്യം കൂടി കോണ്‍ഗ്രസ് ഹൈക്കമാന്റിനുണ്ടാവുക സ്വാഭാവികം. തലമുറ മാറ്റം എന്നൊക്കെ പറഞ്ഞ് ചെന്നിത്തലയെ അങ്ങ് ഒഴിവാക്കി. ഒതുക്കിയും അവഗണിച്ചും ഒക്കെ ചെന്നിത്തലയ മാറ്റിനിര്‍ത്തുന്നത് തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ കണ്ടതാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ ചാണ്ടി നയിച്ചെന്ന് പറയുന്ന കോണ്‍ഗ്രസുകാരുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റത് കൊണ്ട് അതൊന്നും ചര്‍ച്ചയായില്ല. എന്തായാലും ചെന്നിത്തലയും കൂട്ടരും വെട്ടിനിരത്തപെട്ടിരിക്കുന്നു. ഈ അവഗണനയും അവഹേളനവും ഒക്കെ എന്തിന് ചെന്നിത്തലയും കൂട്ടരും സഹിക്കണം. നാണമുണ്ടങ്കില്‍ ചെന്നിത്തലയും കൂട്ടരും രാജിവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിച്ച് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. കേരളത്തില്‍ പിണറായിയുടെ ഏകാധിപത്യം ചോദ്യം ചെയ്യാന്‍ സാധിക്കുക യുഡിഎഫിനോ സതീശനോ സുധാകരനോ അല്ല ബി ജെ പിക്കും കെ.സുരേന്ദ്രനും മാത്രമാണ്.  അതേസമയം, പ്രതിപക്ഷ നേതാവായി വി ഡി സതീശനെ കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയെങ്കിലും അദ്ദേഹം വിചാരിച്ചാലും കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതകരിച്ചിരുന്നു. ലീഗിനെ കൂട്ടുപിടിച്ചാണ് സതീശന്‍ വര്‍ഗീയതയ്‌ക്കെതിരേ പറയുന്നത്. പിന്നെന്ത് പറയാനാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.

  Also Read- VD Satheesan| 'പാര്‍ട്ടിയുടെയും മുന്നണിയുടെയും തിരിച്ചുവരവിന് സഹായകമാകും'; എ കെ ആന്റണി

  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേയും നിയമസഭാ തെരഞ്ഞെടുപ്പിലെയും കനത്ത പരാജയത്തിന് പിന്നാലെയാണ് നേതൃമാറ്റം വേണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തിപ്പെട്ടത്. പക്ഷേ ഇതിനെതിരെ എ, ഐ ഗ്രൂപ്പുകള്‍ കൈകോര്‍ത്തതോടെ ഹൈക്കമാന്‍ഡ് ആശയക്കുഴപ്പത്തിലായി. ഇതിനിടയില്‍ എംപിമാരും യുവ എംഎല്‍എമാരും വി ഡി സതീശന് വേണ്ടി ഉറച്ചുനിന്നതോടാണ് വഴിത്തിരിവായത്. വൈകാതെ കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍ പദവികളിലും മാറ്റം ഉണ്ടാകും. പരാജയം പഠിക്കാനുള്ള എഐസിസിയുടെ പ്രത്യേക സമിതി നേതാക്കളുമായി ആശയവിനിമയം നടത്തിയതിനുശേഷം മാത്രമാകും തീരുമാനം ഉണ്ടാവുക. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെപിസിസി അധ്യക്ഷ പദം ഒഴിയാന്‍ താന്‍ സന്നദ്ധനാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ തന്നെ ഹൈക്കമാന്‍ഡിന് കത്തു നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കെ സുധാകരന്‍, പിടി തോമസ് എന്നിവര്‍ നേതൃനിരയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
  Published by:Rajesh V
  First published: