• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗവര്‍ണറെ അവഹേളിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പോസ്റ്റ്; എംഎല്‍എയുടെ പി.എ.യ്‌ക്കെതിരേ പരാതിയുമായി യുവമോർച്ച

ഗവര്‍ണറെ അവഹേളിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പോസ്റ്റ്; എംഎല്‍എയുടെ പി.എ.യ്‌ക്കെതിരേ പരാതിയുമായി യുവമോർച്ച

പരാതിയുടെ പകര്‍പ്പ് ഗവര്‍ണറുടെ ഓഫീസിലും മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കൈമാറി

  • Last Updated :
  • Share this:
    കോട്ടയം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അവഹേളിക്കുന്ന വിധത്തിൽ ഫേസ്ബുക്കില്‍ പോസ്റ്റിട്ട സികെ ആശ എംഎൽഎയുടെ പിഎ കൂടിയായ സർക്കാർ ഉദ്യോഗസ്ഥനെതിരെ പരാതി. എൽഎല്‍എയുടെ പിഎയും ട്രഷറി ഉദ്യോഗസ്ഥനുമായ ആർ സുരേഷിനെതിരെയാണ് പരാതി. യുവമോർച്ച കോട്ടയം ജില്ലാ സെക്രട്ടറി കെആർ ശ്യാം കുമാറാണ് വൈക്കം പൊലീസിൽ പരാതി നൽകിയത്.

    ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പരാതി. പരാതിയുടെ പകര്‍പ്പ് ഗവര്‍ണറുടെ ഓഫീസിലും മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കൈമാറി. വിവാദമായതിനെ തുടർന്ന് പോസ്റ്റ് പിൻവലിച്ചു. ഭരണഘടനാ പദവിയിലിരിക്കുന്ന ഗവര്‍ണറെ അപമാനിച്ച ഉദ്യോഗസ്ഥന്റെ നടപടി സര്‍വീസ് ചട്ടവിരുദ്ധമാണെന്ന് പരാതിയില്‍ പറയുന്നു.

    Also Read-Lavalin Case| ഭരണഘടനാ ബഞ്ചിൽ തിരക്ക്; 32ാം തവണയും ലാവലിൻ കേസ് പരിഗണിക്കാതെ സുപ്രീംകോടതി

    പരാതി കോട്ടയം സൈബര്‍ സെല്ലിന് കൈമാറിയതായി വൈക്കം പോലീസ് അറിയിച്ചു. ധനകാര്യ വകുപ്പില്‍നിന്ന് ഡെപ്യൂട്ടേഷനിലാണ് സുരേഷ് എംഎൽഎയുടെ പിഎ ആയത്.
    Published by:Jayesh Krishnan
    First published: