നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Cartoon |'കാവിപുതച്ച പശു' ലളിതകലാ അക്കാദമി അവാര്‍ഡ് നല്‍കിയ കാര്‍ട്ടൂണിന് എതിരേ യുവമോര്‍ച്ച ഡിജിപിക്ക് പരാതി നല്‍കി

  Cartoon |'കാവിപുതച്ച പശു' ലളിതകലാ അക്കാദമി അവാര്‍ഡ് നല്‍കിയ കാര്‍ട്ടൂണിന് എതിരേ യുവമോര്‍ച്ച ഡിജിപിക്ക് പരാതി നല്‍കി

  ഈ ചിത്രം അന്തര്‍ദേശീയ തലത്തില്‍ തന്നെ മാതൃരാജ്യത്തെ അപമാനിക്കുന്നതാണെന്ന് പരാതിയില്‍ പറയുന്നു.

  • Share this:
   കേരള ലളിത കലാ അക്കാദമിയുടെ (Kerala Lalitha kala Academy) ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെതിരെ (Cartoon) യുവമോര്‍ച്ച രംഗത്ത്. 25000 രൂപ സമ്മാനത്തുകയുള്ള ഓണറബിള്‍ പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെതിരെയാണ് യുവമോര്‍ച്ച രംഗത്തെത്തിയത്. സംഭവത്തില്‍ യുവമോര്‍ച്ച(Yuvamorcha) സംസ്ഥാന സെക്രട്ടറി അഡ്വ ബി.ജി വിഷ്ണു ഡിജിപിക്ക് പരാതി നല്‍കി.

   ഈ ചിത്രം അന്തര്‍ദേശീയ തലത്തില്‍ തന്നെ മാതൃരാജ്യത്തെ അപമാനിക്കുന്നതാണെന്ന് പരാതിയില്‍ പറയുന്നു. ഹിന്ദുമത വിശ്വാസങ്ങളെയും ചിഹ്നങ്ങളെയും അപമാനിക്കുകയും പൊതുസമൂഹത്തില്‍ മതസ്പര്‍ദ്ധ സൃഷ്ടിക്കുക എന്ന ലക്ഷ്യം കൂടിയും ഇതിനു പിന്നില്‍ ഉണ്ടെന്നും പരാതിയില്‍ പറയുന്നു.

   Read also: ' ഇന്ത്യയുടെ കോവിഡ് പ്രതിനിധി പശുത്തലയുള്ള സന്യാസി'; കേരള ലളിതകലാ അക്കാദമിയുടേത് 'പിതൃശൂന്യ' നിലപാടെന്ന് കെ.സുരേന്ദ്രൻ

   കോവിഡ് 19 ഗ്ലോബല്‍ മെഡിക്കല്‍ സമ്മിറ്റ് എന്ന തലക്കെട്ടില്‍ വരച്ച കാര്‍ട്ടൂണില്‍ ഇന്ത്യയുടെ പ്രതിനിധിയായി സ്ഥലത്ത് കാവി പുതച്ച പശുവിനെ ചിത്രീകരിച്ചതാണ് പ്രതിഷേധത്തിന് കാരണം. ഇംഗ്ലണ്ട്, ചൈന, യുഎസ്എ പ്രതിനിധികള്‍ക്കൊപ്പമാണ് ഇന്ത്യയുടെ പ്രതിനിധിയെ പശുവായി ചിത്രീകരിച്ചത്. എറണാകുളം വൈറ്റില പൊന്നുരുന്നി സ്വദേശി അനൂപ് രാധകൃഷ്ണന്‍ വരച്ച ഈ കാര്‍ട്ടൂണിനായിരുന്നു കേരള ലളിതകലാ അക്കാദമിയുടെ ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം ലഭിച്ചത്.
   Published by:Sarath Mohanan
   First published:
   )}