കണ്ണൂര്‍: ശബരിമല യുവതിപ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാര്‍ക്കെതിരെ യുവമോര്‍ച്ചയുടെ പ്രതിഷേധം. മന്ത്രി കെ.കെ.ശൈലജയ്ക്കെതിരെയും കടകംപള്ളി സുരേന്ദ്രനെതിരെയുമാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ശൈലജയയ്ക്കെതിരെ കണ്ണൂരിലും സുരേന്ദ്രനെതിരെ ഗുരുവായൂരിലുമായിരുന്നു പ്രതിഷേധം.
ഇരിട്ടിയില്‍ താലൂക്കാശുപത്രി ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മന്ത്രി കെ.കെ.ശൈലജയെ യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ഗുരുവായൂരില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് പങ്കെടുക്കുന്ന വേദിക്ക് മുന്നിലും യുവമോര്‍ച്ച പ്രതിഷേധിച്ചു. നേരത്തെ ബിജെപി പ്രവര്‍ത്തകരും, ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും പ്രതിഷേധവുമായി ഇവിടെ രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രി പൊതുസമൂത്തെ വഞ്ചിച്ചിരിക്കുകയാണെന്നും രാജിവെക്കണമെന്നും ശബരിമല കര്‍മസമിതിയും നേരത്തെ പറഞ്ഞിരുന്നു. യുവതി പ്രവേശനത്തിനെതിരെ കടുത്ത പ്രക്ഷോഭം ഉണ്ടാകുമെന്നും കര്‍മസമിതി പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെ 3.45ഓടെയാണ് കനകദുര്‍ഗയും ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയത്. പൊലീസ് സുരക്ഷയിലായിരുന്നു ഇവരുടെ ദര്‍ശനം. യുവതീപ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്ര തന്ത്രി ശബരിമല അടച്ചിരുന്നു. ആചാരലംഘനത്തിന്റെ ഭാഗമായുള്ള ശുദ്ധിക്രിയ പൂര്‍ത്തിയാക്കിയശേഷം 11.40ഓടെയാണ് നട വീണ്ടും തുറന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.