• HOME
  • »
  • NEWS
  • »
  • kerala
  • »
  • പന്തളത്ത് ദേവസ്വം പ്രസിഡന്റിനെ കരിങ്കൊടികാട്ടി യുവമോര്‍ച്ച

പന്തളത്ത് ദേവസ്വം പ്രസിഡന്റിനെ കരിങ്കൊടികാട്ടി യുവമോര്‍ച്ച

  • Last Updated :
  • Share this:
    പന്തളം: ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെതിരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം. തിങ്കളാഴ്ച വൈകിട്ട് 6.30ന് പന്തളം കൊട്ടാരത്തിലെത്തി മടങ്ങുന്നതിനിടെ ആയിരുന്നു കരിങ്കൊടി കാട്ടിയത്.

    ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പരസ്പരവിരുദ്ധ പ്രസ്താവനകളിലൂടെ ഭക്തരെ തെറ്റിദ്ധരിപ്പിക്കുന്നെന്ന് ആരോപിച്ചാണ് യുവമോര്‍ച്ച പ്രതിഷേധം സംഘടിപ്പിച്ചത്.

    പ്രതിഷേധ നടപടി ശരിയായില്ലെന്നും അയ്യപ്പധര്‍മ്മത്തിന് അനുകൂലമല്ലെന്നും പന്തളം കൊട്ടാരത്തിന്റെ ക്ഷണിക്കപ്പെട്ട അതിഥിയായാണ് ദേവസ്വം പ്രസിഡന്റ് എത്തിയതെന്നും പന്തളം കൊട്ടാര പ്രതിനിധി ശശികുമാര്‍ വര്‍മ വ്യക്തമാക്കി.

    First published: