• HOME
 • »
 • NEWS
 • »
 • kerala
 • »
 • വണ്ടിപ്പെരിയാർ സംഭവത്തിൽ മിണ്ടാത്ത സാംസ്ക്കാരിക നായകർ സിപിഎമ്മിന് വിടുപണി ചെയ്യുന്നവർ - സിആർ പ്രഫുൽകൃഷ്ണൻ

വണ്ടിപ്പെരിയാർ സംഭവത്തിൽ മിണ്ടാത്ത സാംസ്ക്കാരിക നായകർ സിപിഎമ്മിന് വിടുപണി ചെയ്യുന്നവർ - സിആർ പ്രഫുൽകൃഷ്ണൻ

കേരള സാഹിത്യ അക്കാദമിക്ക് മുൻപിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാവും നട്ടെല്ലും ചെങ്കൊടിക്ക് പണയംവെച്ച് അവാർഡ് മോഹികളായി ജീവിക്കുന്നവരെ തുറന്ന് കാട്ടുമെന്നും പ്രഫുൽ വ്യക്തമാക്കി.

യുവമോർച്ച നടത്തിയ പ്രതിഷേധ പ്രകടനം

യുവമോർച്ച നടത്തിയ പ്രതിഷേധ പ്രകടനം

 • Last Updated :
 • Share this:


  ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയായ പിഞ്ചോമനയെ ഡിവൈഎഫ്ഐ നേതാവ് പീഡിപ്പിച്ചു കെട്ടിത്തൂക്കിയ സംഭവത്തിൽ കേരളത്തിലെ സംസ്കാരിക നായകരുടെ മൗനം അപലപനീയമാണ്.സിപിഎമ്മിന് വിടുപണി ചെയ്യുന്ന ഇത്തരം സാംസ്ക്കാരിക നായകർ കേരളത്തിനപമാനമാണെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ ആരോപിച്ചു.

  കേരള സാഹിത്യ അക്കാദമിക്ക് മുൻപിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാവും നട്ടെല്ലും ചെങ്കൊടിക്ക് പണയംവെച്ച് അവാർഡ് മോഹികളായി ജീവിക്കുന്നവരെ തുറന്ന് കാട്ടുമെന്നും പ്രഫുൽ വ്യക്തമാക്കി. യുവമോർച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂർ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് നന്ദകുമാർ, സംസ്ഥാന സെക്രട്ടറി ഷൈൻ നെടിയിരിപ്പിൽ, ബിജെപി തൃശ്ശൂർ നിയോജകമണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോൻ, എന്നിവർ നേതൃത്വം നൽകി.

  വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ കൊലപാതകം കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. യുവാവ് കുഞ്ഞിനെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. പ്രതി കുടുംബവുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയ അര്‍ജുന്‍ എന്ന 22 കാരനെ പൊലീസ് ദിവസങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്തു. മൂന്ന് വര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചന്നെ വാര്‍ത്തയാണ് പിന്നീടുള്ള ദിവസങ്ങളില്‍ പുറത്തുവന്നത്.

  Also read- സാംസ്കാരിക നായകർ മൗനിബാബകളായി; രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

  ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനും നേരത്തെ ഇതേ അഭിപ്രായവുമായി രംഗത്ത് വന്നിരുന്നു. വണ്ടിപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിക്കാതെ കേരളത്തിലെ സാംസ്‌കാരിക-സാമൂഹിക നായകര്‍ മൗനിബാബകളായെന്ന്പറഞ്ഞത്. വാളയാറിന് അപ്പുറത്ത് പീഡനം നടന്നാല്‍ മാത്രമേ സാംസ്‌കാരിക നായകന്‍മാര്‍ പ്രതികരിക്കുകയുള്ളൂവെന്നതാണ് സ്ഥിതി. പ്രതികളുടെ രാഷ്ട്രീയവും ഭരിക്കുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയവും നോക്കി പ്രതികരിക്കുന്ന സെലക്ടീവ് പ്രതികരണ തൊഴിലാളികളായി സാംസ്‌ക്കാരിക നായകന്‍മാര്‍ അധപതിച്ചെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

  രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീപീഡനങ്ങളും ബലാത്സംഗങ്ങളും നടക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് അഭിപ്രായപ്പെട്ട സുരേന്ദ്രൻ, 75,000ല്‍ അധികം സ്ത്രീപീഡനകേസുകളാണ് അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് എന്നും വ്യക്തമാക്കി. ഇതില്‍ 15,000 ബലാത്സംഗ കേസുകളുണ്ട്. അഞ്ച് മാസത്തിനിടെ 1600 സ്ത്രീപീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊച്ചുകുട്ടികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്നത് കേരളത്തിലാണ്. പൊലീസും ഭരണസംവിധാനങ്ങളും പ്രതികള്‍ക്കൊപ്പം നില്‍ക്കുന്നത് കൊണ്ടാണ് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നത് എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു. ഇത്രയും പീഡനങ്ങള്‍ സംസ്ഥാനത്ത് നടന്നിട്ടും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലെന്നത് അത്ഭുതപ്പെടുത്തുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

  Also read-'മനുഷ്യന്റെ മുഖംമൂടിയിട്ട ചെന്നായ്ക്കളെ തിരിച്ചറിയുമ്പോള്‍ മാത്രമേ ഈ നാട് നന്നാവൂ'; വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ വീട് സന്ദർശിച്ചശേഷം സുരേഷ് ഗോപി

  ഇതോടൊപ്പം ഈ വിഷയത്തിൽ നടനും എംപിയുമായ സുരേഷ് ഗോപിയും തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം ഫേസ്ബുക്കില്‍ ഇതിന്റെ കുറിപ്പും സുരേഷ് ഗോപി പങ്കുവെച്ചു. വണ്ടിപ്പെരിയാര്‍ കേരളത്തിന്റെ കരുതല്‍ സംസ്ഥാനം എന്ന് തുടങ്ങുന്ന കുറിപ്പാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. 'വണ്ടിപ്പെരിയാറില്‍ മരണപ്പെട്ട ആറ് വയസ്സുകാരിയുടെ വീട് ഇന്ന് സന്ദര്‍ശിച്ചു. കുട്ടിക്ക് നീതി കിട്ടുന്നതിന് വേണ്ടി ഏതറ്റം വരയും പോകാന്‍ എന്റെ എല്ലാ പിന്തുണയുമുണ്ടാകും. ഇങ്ങനെ മനുഷ്യന്റെ മുഖംമൂടിയിട്ട ചെന്നായ്ക്കളെ തിരിച്ചറിയുമ്പോള്‍ മാത്രമേ ഈ നാട് നന്നാവൂ. ജാഗ്രതരായി ഇരിക്കുക.. പ്രതികരിക്കുക'- സുരേഷ് ഗോപി കുറിച്ചു.
  Published by:Naveen
  First published: