നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • '35 ആണോ 29 ആണോ?' യുവമോര്‍ച്ച മന്ത്രിയെ തിരുത്താനെത്തിയത് പഴയഭൂപടവുമായി

  '35 ആണോ 29 ആണോ?' യുവമോര്‍ച്ച മന്ത്രിയെ തിരുത്താനെത്തിയത് പഴയഭൂപടവുമായി

  ജമ്മു കാശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റിയതിന് മുമ്പുള്ള ഭൂപടമാണ് പ്രവര്‍ത്തകര്‍ കൊണ്ടുവന്നത്.

  യുവമോര്‍ച്ച പ്രതിഷേധം

  യുവമോര്‍ച്ച പ്രതിഷേധം

  • Share this:
   തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ എണ്ണം തെറ്റിച്ചു പറഞ്ഞ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയ്‌ക്കെതിരെ പ്രതിഷേധവുമായി എത്തിയതായിരുന്നു യുവമോര്‍ച്ച. എന്നാല്‍ പ്രതിഷേധവുമായെത്തിയ യുവമോര്‍ച്ച പ്രതിഷേധം പ്രഹസനമായി. ഇന്ത്യയില്‍ എത്ര സംസ്ഥാന ഉണ്ടെന്നറിയാത്ത ശിവന്‍കുട്ടിയെ പഠിപ്പിക്കുന്ന രീതിയിലായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. എന്നാല്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കൊണ്ടുവന്നത് ഇന്ത്യയുടെ പഴയ ഭൂപടവുമായാണ്.

   ജമ്മു കാശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റിയതിന് മുമ്പുള്ള ഭൂപടമാണ് പ്രവര്‍ത്തകര്‍ കൊണ്ടുവന്നത്. ജമ്മു കാശ്മീരിനെ സംസ്ഥാനമാക്കി എണ്ണുകയും രാജ്യത്ത് 29 സംസ്ഥാനങ്ങളുണ്ടെന്നുമാണ് യുവമോര്‍ച്ച നേതാവ് പഠിപ്പിച്ചത്.

   ഇന്ത്യയില്‍ ആകെ 35 സംസ്ഥാനങ്ങളുണ്ടെന്നായിരുന്നു ശിവന്‍കുട്ടി പരാമര്‍ശിച്ചത്. അദ്ദേഹത്തിന് പറ്റിയ നാക്കുപിഴ ആയുധമാക്കി മന്ത്രിയെ തിരുത്താനെത്തിയ യുവമോര്‍ച്ചക്കാര്‍ക്കും തെറ്റിയെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. ഇനി തെറ്റുപറ്റിയ യുവമോര്‍ച്ചയെ ആര് പഠിപ്പിക്കുമെന്നാണ് ചോദ്യം ഉയരുന്നത്.

   Also Read-'ആർക്കെങ്കിലും ഉപകാരപ്പെടും'; 28 സംസ്ഥാനങ്ങളുടെ പട്ടികയുമായി വിദ്യാഭ്യാസമന്ത്രിയെ ട്രോളി പി കെ അബ്ദുറബ്ബ്

   'നാക്കുപിഴ മനുഷ്യസഹജം'; പ്രചാരണത്തിന് പിന്നില്‍ നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചതിനുള്ള വൈരാഗ്യം; മന്ത്രി വി ശിവന്‍കുട്ടി

   സംസ്ഥാനങ്ങളുടെ എണ്ണം തെറ്റിച്ചുപറഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നാക്കുപിഴ മനുഷ്യസഹജമാണെന്നും പ്രചാരണത്തിന് പിന്നില്‍ നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതിനുള്ള വൈരാഗ്യമാണെന്നും മന്ത്രി പറഞ്ഞു.

   സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഇന്ത്യയില്‍ 35 സംസ്ഥാനങ്ങളുണ്ടോ എന്ന് മന്ത്രി ശിവന്‍കുട്ടി ഉദ്യോഗസ്ഥരോട് ചോദിച്ചത്. നിലവില്‍ സ്‌കൂളുകള്‍ തുറന്ന സംസ്ഥാനങ്ങളുടെ എണ്ണം ചോദിക്കുമ്പോഴായിരുന്നു മന്ത്രിയുടെ ഈ സംശയം.

   എന്നാല്‍ സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സമൂഹമാധ്യമങ്ങളില്‍ നിരവധി ട്രോളുകളാണ് ഉയര്‍ന്നത്. നാക്ക് പിഴ എല്ലാവര്‍ക്കും സംഭവിക്കും. ഇത് മനുഷ്യ സഹജമാണ്. ആക്ഷേപിക്കുന്നവര്‍ക്ക് സന്തോഷം കിട്ടുന്നെങ്കില്‍ സന്തോഷിക്കട്ടെ. ആക്ഷേപങ്ങള്‍ക്ക് മറുപടി പറഞ്ഞ് സമയം കളയുന്നില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

   സംഭവത്തെ ട്രോളി മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് രംഗത്ത് എത്തിയത്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും, 8 കേന്ദ്രഭരണ പ്രദേശങ്ങളുടെയും പേരുകള്‍ താഴെ കൊടുക്കുന്നു. ആര്‍ക്കെങ്കിലും ഉപകാരപ്പെടും എന്ന ക്യാപ്ഷനില്‍ സംസ്ഥാനങ്ങളുടെ പേരും, കേന്ദ്രഭരണ പ്രദേശങ്ങളുടെ പേരുകളുമാണ് മുന്‍ മന്ത്രി നല്‍കിയിരിക്കുന്നത്. ഒപ്പം ഇന്ത്യയുടെ മാപ്പും ചേര്‍ത്തിട്ടുണ്ട്.

   അതേസമയം തന്നെ വിദ്യാഭ്യാസ മന്ത്രിയുടെ സംസ്ഥാനങ്ങളുടെ എണ്ണത്തെ ട്രോളി മുസ്ലിം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസും രംഗത്ത് എത്തിയിട്ടുണ്ട്. അബ്ദുറബ്ബായിരുന്നേല്‍ ഒരു വിറ്റുണ്ടായിരുന്നു എന്ന് പരിഹസിച്ചാണ് മന്ത്രിയുടെ വാര്‍ത്ത സമ്മേളനത്തിന്റെ വീഡിയോ ദൃശ്യം പികെ ഫിറോസ് പങ്കുവച്ചിരിക്കുന്നത്.

   സോഷ്യല്‍ മീഡിയ ട്രോള്‍ ഗ്രൂപ്പുകളിലും മന്ത്രിയുടെ പരാമര്‍ശം വലിയതോതില്‍ ട്രോളും ചര്‍ച്ചയും ആകുന്നുണ്ട്. എന്നാല്‍ മന്ത്രി സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ചേര്‍ത്താണ് പറഞ്ഞത് എന്ന ന്യായീകരണവുമായി മന്ത്രിക്ക് പിന്തുണയുമായി എത്തിയവരുമുണ്ട്.
   Published by:Jayesh Krishnan
   First published:
   )}